Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​​വി​​ഡ്​...

കോ​​വി​​ഡ്​ പ്ര​​തി​​രോ​​ധ​​ത്തി​​ന്​ സൗദിയിൽ പു​​തി​​യ കാ​​മ്പ​​യി​​ൻ

text_fields
bookmark_border
കോ​​വി​​ഡ്​ പ്ര​​തി​​രോ​​ധ​​ത്തി​​ന്​ സൗദിയിൽ പു​​തി​​യ കാ​​മ്പ​​യി​​ൻ
cancel

ജി​​ദ്ദ: കോ​​വി​​ഡി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ പു​​തി​​യ കാ​​മ്പ​​യി​​​ൻ ആ​​രം​​ഭി​​ച്ചു. 'ന​​മ്മു​​ടെ പ്ര​​തി​​രോ​​ധ​​ശേ​​ഷി​​യാ​​ണ് ജീ​​വി​​തം' എ​​ന്ന ശീ​​ർ​​ഷ​​ക​​ത്തി​​ൽ സൗ​​ദി വാ​​ർ​​ത്താ മ​​ന്ത്രാ​​ല​​യ​​ത്തി​​നു​ കീ​​ഴി​​ലെ ഒ​​ഫീ​​ഷ്യ​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ സെൻറ​​റാ​​ണ്​ ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്​ കാ​​മ്പ​​യി​​ൻ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കോ​​വി​​ഡി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ​​ക്കൊ​​പ്പം ന​​ട​​ത്താ​​ൻ പോ​​കു​​ന്ന ഈ ​​ബോ​​ധ​​വ​​ത്​​​ക​​ര​​ണ കാ​​മ്പ​​യി​​​ൻ മൂ​​ന്നാ​​മ​​ത്തേ​​താ​​ണ്. 'ന​​മ്മ​​ളെ​​ല്ലാ​​വ​​രും ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​ണ്, ജാ​​ഗ്ര​​ത​​യോ​​ടെ മ​​ട​​ങ്ങു​​ക' എ​​ന്നീ ശീ​​ർ​​ഷ​​ക​​ത്തി​​ലാ​​ണ്​ നേ​​ര​​ത്തേ കാ​​മ്പ​​യി​​​ൻ ന​​ട​​ന്ന​​ത്. ഇ​​രു കാ​​മ്പ​​യി​​നു​​ക​​ളും വ​​ലി​​യ വി​​ജ​​യ​​മാ​​യി​​രു​​ന്നു. അ​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​ണ്​ ഇ​​പ്പോ​​ൾ ആ​​രം​​ഭി​​ച്ച പു​​തി​​യ കാ​​മ്പ​​യി​​ൻ. ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ ഗൈ​​ഡും കേ​​ന്ദ്രം പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​തേ​​സ​​മ​​യം, രാ​​ജ്യ​​ത്തെ ഒ​​ട്ടു​​മി​​ക്ക പൗ​​ര​​ന്മാ​​രും കോ​​വി​​ഡ്​ വാ​​ക്​​​സി​​ൻ സ്വീ​​ക​​രി​​ച്ച​​തും മു​​ൻ​​ക​​രു​​ത​​ൽ ന​​ട​​പ​​ടി​​ക​​ൾ പാ​​ലി​​ച്ച​​തും പ്ര​​തി​​രോ​​ധ​​ശേ​​ഷി രൂ​​പ​​പ്പെ​​ടു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​യ​​താ​​യി ആ​​രോ​​ഗ്യ മ​​​ന്ത്രാ​​ല​​യ വ​​ക്താ​​വ്​ ഡോ. ​​മു​​ഹ​​മ്മ​​ദ്​ അ​​ബ്​​​ദു അ​​ൽ അ​​ലി പ​​റ​​ഞ്ഞു.

കോ​​വി​​ഡ്​ സം​​ബ​​ന്ധി​​ച്ച പു​​തി​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ക്കാ​​ൻ വി​​ളി​​ച്ച വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ന​​മ്മു​​ടെ പ്ര​​തി​​രോ​​ധ​​ശേ​​ഷി ജീ​​വി​​ത​​ത്തി​​ന്‍റെ എ​​ല്ലാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലേ​​ക്കും ജ​​ന​​ങ്ങ​​ളെ തി​​രി​​കെ കൊ​​ണ്ടു​​വ​​രാ​​ൻ സ​​ഹാ​​യി​​ച്ചു. ലോ​​കം വ​​ലി​​യ​​തോ​​തി​​ലു​​ള്ള കോ​​വി​​ഡ്​ കേ​​സു​​ക​​ൾ നി​​രീ​​ക്ഷി​​ച്ചു​​വ​​രു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, പ്ര​​തി​​രോ​​ധ​​ശേ​​ഷി കൂ​​ടി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ മു​​ൻ ഘ​​ട്ട​​ങ്ങ​​ളേ​​ക്കാ​​ൾ ഗു​​രു​​ത​​ര കേ​​സു​​ക​​ൾ വ​​ള​​രെ കു​​റ​​വാ​​ണെ​​ന്നും ആ​​രോ​​ഗ്യ​​വ​​ക്താ​​വ്​ ചൂ​​ണ്ടി​​ക്കാ​​ട്ടി. ​ വാ​​ക്​​​സി​​ൻ ന​​ൽ​​കി​​യ​​തു കാ​​ര​​ണം മു​​ൻ ഘ​​ട്ട​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് സൗ​​ദി​​യി​​ലും ഗു​​രു​​ത​​ര​​മാ​​യ കേ​​സു​​ക​​ൾ കു​​റ​​വാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahSaudi Covid Prevention Campaign
News Summary - New Campaign in Saudi Arabia for Covid Prevention
Next Story