Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​തി​യ ചാ​ന​ൽ ‘സൗ​ദി...

പു​തി​യ ചാ​ന​ൽ ‘സൗ​ദി നൗ’: ദേശീയദിനത്തിൽ പുതിയ ചാനൽ സംപ്രേഷണം തുടങ്ങും- വാർത്ത വിതരണ മന്ത്രി

text_fields
bookmark_border
new channel-saudi now
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ 93ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘സൗ​ദി നൗ’ (​സൗ​ദി അ​ൽ​ആ​ൻ) എ​ന്ന പേ​രി​ൽ പു​തി​യ ചാ​ന​ൽ ആ​രം​ഭി​ക്കു​ന്നു. വാ​ർ​ത്ത​വി​ത​ര​ണ മ​ന്ത്രി​യും റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ സ​ൽ​മാ​ൻ ബി​ൻ യൂ​സു​ഫ് അ​ൽ​ദൂ​സ​രി​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ത് റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ കോ​ർ​പ​റേ​ഷ​െൻറ ചാ​ന​ൽ പാ​ക്കേ​ജി​െൻറ ഭാ​ഗ​മാ​ണ്. എ​ല്ലാ ഔ​ദ്യോ​ഗി​ക വി​നോ​ദ​പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക ചാ​ന​ലാ​യി മാ​റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ, വി​നോ​ദ മേ​ഖ​ല​ക​ളി​ൽ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കും സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്​ രാ​ജ്യം ഇ​പ്പോ​ൾ സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന പു​രോ​ഗ​തി​യു​ടെ തെ​ളി​വാ​യി ലോ​ക​ത്തെ അ​റി​യി​ക്കു​ക​യാ​ണ്​​​​ പു​തി​യ ചാ​ന​ലി​െൻറ ല​ക്ഷ്യം.

രാ​ജ്യം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദ്രു​ത​ഗ​തി​യി​ലു​ള്ള വി​ക​സ​ന​ത്തെ​യും വി​ഷ​ൻ 2030ലേ​ക്കു​ള്ള ഓ​ട്ട​ത്തി​ൽ അ​ത് സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന വ​ലി​യ ഇ​വ​ൻ​റു​ക​ളും കാ​ഴ്ച​ക്കാ​രി​ലേ​ക്ക്​ ചാ​ന​ൽ എ​ത്തി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

‘വി​ഷ​ൻ 2030’​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് മാ​ധ്യ​മ മേ​ഖ​ല​ക്ക്​ ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന ഉ​ദാ​ര​വും പ​രി​ധി​യി​ല്ലാ​ത്ത​തു​മാ​യ പി​ന്തു​ണ​ക്കും സൗ​ദി മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ള​ർ​ച്ച സാ​ധ്യ​മാ​ക്കാ​ൻ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ​ക്കും സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രി ന​ന്ദി ​പ​റ​ഞ്ഞു.

പ്ര​ധാ​ന ഇ​വ​ൻ​റു​ക​ളു​ടെ​യും കോ​ൺ​ഫ​റ​ൻ​സു​ക​ളു​ടെ​യും ഭൂ​പ​ട​ത്തി​ൽ രാ​ജ്യ​ത്തി​െൻറ പ്ര​മു​ഖ സ്ഥാ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ചാ​ന​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കാ​ൻ യോ​ജി​പ്പി​ലും ഐ​ക്യ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്കും മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.

‘സൗ​ദി നൗ’ ​ചാ​ന​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ അ​തോ​റി​റ്റി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സൗ​ദി റേ​ഡി​യോ ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ് അ​ൽ​ഹാ​രി​തി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ഇ​വ​ൻ​റു​ക​ൾ, ആ​ഘോ​ഷ​ങ്ങ​ൾ, സം​ഭ​വ​ങ്ങ​ൾ എ​ന്നി​വ അ​തി​ലൂ​ടെ കാ​ഴ്​​ച​ക്കാ​ർ​ക്ക്​ സ​മ​ർ​പ്പി​ക്കും.

ഇ​വ​ൻ​റു​ക​ൾ നേ​രി​ട്ട് ക​വ​ർ ചെ​യ്യാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ക​യും സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ്​ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് ഏ​റ്റ​വും വ​ലി​യ വി​ഭാ​ഗ​ത്തി​ലെ​ത്താ​നും പ്രേ​ക്ഷ​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്യു​ം. ചാ​ന​ലി​െൻറ ഉ​ള്ള​ട​ക്കം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി വി​വി​ധ ക​ക്ഷി​ക​ളു​മാ​യി പ​ങ്കാ​ളി​ത്ത​മു​ണ്ടാ​ക്കു​ന്ന​തി​നും അ​തോ​റി​റ്റി ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും സി.​ഇ.​ഒ. പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​െൻറ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഇ​ൻ​റു​ക​ൾ, ആ​ഘോ​ഷ​ങ്ങ​ൾ, എ​ക്‌​സി​ബി​ഷ​നു​ക​ൾ, കോ​ൺ​ഫ​റ​ൻ​സു​ക​ൾ എ​ന്നി​വ​യു​ടെ ക​വ​റേ​ജി​നു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക​ത​യു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് പു​തി​യ ചാ​ന​ലി​െൻറ സ​മാ​രം​ഭം.

പ്ര​ത്യേ​കി​ച്ച്​ രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഇ​വ​ൻ​റു​ക​ളു​ടെ​യും എ​ക്സി​ബി​ഷ​നു​ക​ളു​ടെ​യും കോ​ൺ​ഫ​റ​ൻ​സു​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ചി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2022 ൽ 5,650 ​ഇ​വ​ൻ​റ്​ ലൈ​സ​ൻ​സു​ക​ളാ​ണ്​ ന​ൽ​കി​​യ​ത്. 2021നെ ​അ​പേ​ക്ഷി​ച്ച് 367 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യും സി.​ഇ.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaSaudi now
News Summary - New channel Saudi Now-The new channel will go on air on National Day - Information and Broadcasting Minister
Next Story