Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ന്ദ​ര്യ​വ​ർ​ധ​ക...

സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് പു​തി​യ ക്ലി​യ​റ​ൻ​സ് സം​വി​ധാ​നം

text_fields
bookmark_border
saudi news
cancel

അ​ൽ​ഖോ​ബാ​ർ: സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് പു​തി​യ ക്ലി​യ​റ​ൻ​സ് സം​വി​ധാ​നം നി​ല​വി​ൽ​വ​ന്ന​താ​യി സൗ​ദി ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി (എ​സ്.​എ​ഫ്.​ഡി.​എ). ‘കോ​സ്മെ​റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ ക്ലി​യ​റ​ൻ​സ്’ എ​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന ഇ​റ​ക്കു​മ​തി​ക്ക് അ​ധി​കൃ​ത​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടു​ന്ന​ത് ഇ​പ്പോ​ൾ എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​ണെ​ന്ന് എ​സ്.​എ​ഫ്.​ഡി.​എ അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി ക്ലി​യ​റ​ൻ​സ് അ​ഭ്യ​ർ​ഥ​ന​ക​ൾ സ്വീ​ക​രി​ച്ചും കോ​സ്‌​മെ​റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വേ​ഗ​ത്തി​ലാ​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക്ക്​ ghad.sfda.gov.sa എ​ന്ന സൈ​റ്റി​ലെ ‘Ghad’ ടാ​ബി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത്​ ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ നേ​ടാ​ൻ ക​ഴി​യും. ഇ​റ​ക്കു​മ​തി ക​മ്പ​നി​ക്ക്​ ക്ലി​യ​റ​ൻ​സ് സേ​വ​ന സം​വി​ധാ​ന​ത്തി​ലേ​ക്ക് ലോ​ഗി​ൻ ചെ​യ്യാ​നും സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പന്ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നും ഇ​റ​ക്കു​മ​തി ചെ​യ്ത സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​സ​ക്ത​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​നും ക​ഴി​യും. ച​ര​ക്ക് തു​റ​മു​ഖ​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്പ് അ​പേ​ക്ഷ എ​സ്.​എ​ഫ്.​ഡി.​എ​യു​ടെ അ​വ​ലോ​ക​ന​ത്തി​നും ക്ലി​യ​റ​ൻ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും വേ​ഗ​ത്തി​ൽ വി​ധേ​യ​മാ​കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്​​റ്റാ​ൻ​ഡേ​ർ​ഡ് ചെ​യ്യു​ക, ക്ലി​യ​റ​ൻ​സ് അ​ഭ്യ​ർ​ഥ​ന​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും ട്രാ​ക്കി​ങ്ങും പ്രാ​പ്ത​മാ​ക്കു​ക, സി​സ്​​റ്റം ആ​ക്സ​സ് ചെ​യ്യാ​ൻ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​ന്നി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ളെ അ​നു​വ​ദി​ക്കു​ക, അ​ഭി​പ്രാ​യ​ങ്ങ​ളോ​ടും അ​ന്വേ​ഷ​ണ​ങ്ങ​ളോ​ടും പ്ര​തി​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് അ​തോ​റി​റ്റി ന​ൽ​കു​ന്ന മു​ഖ്യ​മാ​യ സേ​വ​ന​ങ്ങ​ൾ. കൂ​ടാ​തെ, സെ​ൻ​ട്ര​ൽ ക്ലി​യ​റ​ൻ​സ് ബോ​ഡി​ക​ൾ, ഷി​പ്മെൻറ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​തു​വ​രെ 70,000-ല​ധി​കം ക്ലി​യ​റ​ൻ​സ് അ​ഭ്യ​ർ​ഥ​ന​ക​ളും 50,000-ല​ധി​കം ഷി​പ്മെന്റ്​ ക​ൺ​ഫോ​ർ​മ​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി​യി​ട്ടു​ള്ള 4,000-ത്തി​ല​ധി​കം സൗ​ന്ദ​ര്യ വ​ർ​ധ​ക ഉ​ൽപ​ന്ന ഇ​റ​ക്കു​മ​തി​ക്കാ​രെ എ​സ്.​എ​ഫ്.​ഡി.​എ ലി​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsbeauty productsclearance
News Summary - New clearance for import of beauty products
Next Story