ഫോക്കസ് ഇന്റർനാഷനൽ സൗദി റീജിയന് പുതിയ കമ്മിറ്റി
text_fieldsദമ്മാം: ഫോക്കസ് ഇന്റർനാഷനൽ സൗദി റീജിയന് 2024-25 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. കെ. എ. നസീമുസ്സബാഹ് (സി. ഇ. ഒ ) അബ്ദുൽ റഊഫ് പൈനാട്ട് (സി. ഒ. ഒ ) റിയാസ് ബഷീർ (അഡ്മിൻ മാനേജർ) അബ്ദുൽ ജലീൽ പരപ്പനങ്ങാടി (ഫിനാൻസ് മാനേജർ) ഐ.എം.കെ. അഹ്മദ് (ഡെപ്യൂട്ടി സി. ഇ. ഒ) അബ്ദുൽ വഹാബ് ( എച്ച്.ആർ മാനേജർ) അൻഷാദ് പൂവൻകാവിൽ (ഇവന്റ് മാനേജർ) ഷുക്കൂർ മൂസ (മാർക്കറ്റിംഗ് മാനേജർ) സഹദ് റഹ്മാൻ കൊട്ടപ്പുറം (വെൽഫെയർ മാനേജർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇന്റർനാഷനൽ എക്സിക്യൂട്ടീവ് അംഗങ്ങളായി ഷബീർ വെള്ളാടത്ത്, ജരീർ വേങ്ങര, മുഹമ്മദ് റാഫി, ജൈസൽ അബ്ദുറഹ്മാൻ, അബ്ദുള്ള തൊടിക എന്നിവരെയും ക്യു. സി മാനേജറായി ഷഫീക്ക് പുളിക്കലിനെയും തിരഞ്ഞെടുത്തു.
ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന നാഷനൽ കൗൺസിൽ യോഗത്തിൽ വിവിധ ഡിവിഷനുകളുടെ പ്രവർത്തനറിപ്പോർട്ടുകൾ അബ്ദുൽ റഊഫ് പൈനാട്ട്( റിയാദ് ), ജൈസൽ അബ്ദുറഹ്മാൻ (ജിദ്ദ ), അൻഷാദ് പൂവൻകാവിൽ(ദമ്മാം )ഷുക്കൂർ മൂസ (ജുബൈൽ ) റിനീഷ് അഹ്മദ് (ഖോബാർ )എന്നിവർ അവതരിപ്പിച്ചു. ദേശീയ സമതിയുടെ പ്രവർത്തന റിപ്പോർട്ട് ജരീർ വേങ്ങരയും സാമ്പത്തിക റിപ്പോർട്ട് അബ്ദുൽ റഊഫ് പൈനാട്ടും അവതരിപ്പിച്ചു. സലീം കടലുണ്ടി, സമീർ ദമ്മാം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നസീമുസ്സബാഹ് കെ എ സ്വാഗതവും അബ്ദുൽ റഊഫ് പൈനാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.