ജിദ്ദ മേലങ്ങാടി വെൽഫെയർ അസോസിയേഷന് പുതിയ കമ്മിറ്റി
text_fieldsചുള്ളിയൻ ബഷീർ (പ്രസി.), സലീം മധുവായി (ജന. സെക്ര.), കെ.കെ. ഫൈറൂസ് (ട്രഷ.)
ജിദ്ദ: കൊണ്ടോട്ടി മേലങ്ങാടിയിലെ ജിദ്ദയിലെ പ്രവാസി കൂട്ടായ്മയായ മേലങ്ങാടി വെൽഫെയർ അസോസിയേഷന് (മേവ) പുതിയ കമ്മിറ്റി നിലവിൽവന്നു. ജിദ്ദയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വിവിധ ഭാഗങ്ങളിൽനിന്നുള്ള 20 അംഗങ്ങളെയാണ് പുതിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ മുൻകാല അംഗങ്ങളിൽ പ്രയാസങ്ങളനുഭവിക്കുന്നവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് പുതിയ കമ്മിറ്റി വ്യക്തമാക്കി, മുൻ പ്രവാസികൾക്ക് മുഖ്യ പരിഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളായിരിക്കും പുതിയ കമ്മിറ്റിയുടേതെന്നും ഭാരവാഹികൾ അറിയിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി വനിതവിങ്ങും യൂത്ത് വിങ്ങും രൂപവത്കരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികൾ: ചുള്ളിയൻ ബഷീർ (പ്രസിഡൻറ്), സലീം മധുവായി (ജനറൽ സെക്രട്ടറി), കെ.കെ. ഫൈറൂസ് (ട്രഷറർ), ചുള്ളിയൻ റഷീദ്, ആലങ്ങാടൻ നൗഷാദ് (വൈസ് പ്രസി.), ഗഫൂർ പുതിയകത്ത്, ബഷീർ കൊമ്മേരി (ജോ. സെക്ര.), അഷ്റഫ് പയനിപ്പറമ്പൻ, ഇർഷാദ് കളത്തിങ്ങൽ (വെൽഫയർ വിഭാഗം കോഓഡിനേറ്റർ), കെ. മൊഹസിൻ, കെ. റയീസ്, പി. സൽമാൻ (യൂത്ത് വിങ് കോഓഡിനേറ്റർ).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.