തുക്ബ ബയോണിയ ഏരിയ കെ.എം.സി.സിക്ക് പുതിയ കമ്മിറ്റി
text_fieldsതുക്ബ: വിവിധ മതവിശ്വാസികളായ വിദ്യാർഥികൾ അവരുടെ വിശ്വാസത്തിലർപ്പിതമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന നിയമങ്ങൾ നടപ്പാക്കുന്ന ഭരണകർത്താക്കളുടെ നീക്കം അപലപനീയമെന്ന് കെ.എം.സി.സി ബയോണിയ ഏരിയ കമ്മിറ്റി ജനറൽ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡൻറ് ഫസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. സെന്‍ട്രൽ കമ്മിറ്റി പ്രസിഡൻറ് ഉമർ ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജമാൽ മീനങ്ങാടി, സുഹൈൽ ഹുദവി, പൂക്കോയ തങ്ങൾ, ഉമർ കുറ്റിക്കാട്ടൂർ, ആഷിഖ് ചോക്കാട്, റിയാസ് മാഹി, അഫ്സൽ തുടങ്ങിയവർ സംസാരിച്ചു. പ്രൊവിൻസ് കെ.എം.സി.സി സെക്രട്ടറി സലീം അരീക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ലീഡർഷിപ് ക്വാളിറ്റി എന്ന വിഷയത്തിൽ മജീദ് കൊടുവള്ളി ക്ലാസെടുത്തു. ജനറൽ സെക്രട്ടറി കബീർ അത്തോളി റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി റഷീദ് കാക്കൂർ (പ്രസി.), ലത്തീഫ് ചേളന്നൂർ, സി.വി. സൈനുദ്ദീൻ, ശിഹാബ് (വൈ. പ്രസി.), കബീർ അത്തോളി (ജന. സെക്ര.), മനാഫ് കാക്കൂർ, സലീം വയനാട്, അബ്ദുൽ ജലീൽ (സെക്ര.), ലത്തീഫ് ഹാജി വേങ്ങര (ട്രഷ.), ഷംനാസ് പൂനൂർ (ഓർഗ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഉപദേശകസമിതി ചെയർമാനായി നാസർ വയനാടിനെയും കൺവീനറായി അഫ്സലിനെയും തെരഞ്ഞെടുത്തു.
വെൽഫെയർ ചെയർമാനായി റിയാസ് മാഹിയെയും കൺവീനറായി താജുദ്ദീൻ തിരുവന്തപുരത്തെയും തെരഞ്ഞെടുത്തു. ഷംനാസ്, ലത്തീഫ് അഷ്റഫ്, കഫീൽ, അബ്ദുൽ ഖാദർ, റിയാസ് മാഹി, സിദ്ദീഖ്, റഊഫ് തുടങ്ങിയവർ നേതൃത്വം നൽകി. ട്രഷറർ ലത്തീഫ് ഹാജി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.