സൗദിയിൽ പുതിയ കോവിഡ് കേസുകൾ 200ൽ താഴെയായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ നീണ്ട ഇടവേളക്ക് ശേഷം പുതിയ കോവിഡ് കേസുകളുടെ പ്രതിദിന കണക്ക് 200ൽ താഴെയായി. ശനിയാഴ്ച 190 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിലായി 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 324 പേർ കോവിഡ് മുക്തരായി. ആകെ കോവിഡ് കേസുകളുടെ എണ്ണം 358526 ആയി.
രോഗമുക്തരുടെ ആകെ എണ്ണം 348562 ആയി ഉയർന്നു. ആകെ മരണസംഖ്യ 5954 ആണ്. അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4010 ആയി കുറഞ്ഞു. ഇതിൽ 603 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 64, മക്ക 36, മദീന 31, കിഴക്കൻ പ്രവിശ്യ 18, ഖസീം 9, അസീർ 8, നജ്റാൻ 7, തബൂക്ക് 5, ഹാഇൽ 5, അൽജൗഫ് 3, ജീസാൻ 2, വടക്കൻ അതിർത്തി മേഖല 1, അൽബാഹ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.