അബ്ഷിർ സേവനങ്ങൾക്ക് പുതിയ ഫീസ്
text_fieldsറിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പൗരന്മാരുടെയും വിദേശി താമസക്കാരുടെയും രേഖാസംബന്ധമായ സേവനങ്ങൾക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ അബ്ഷിറിന്റെ വേസനങ്ങൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി. ‘അബ്ഷിർ ബിസിനസി’ല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങൾക്കാണ് ഏഴു പുതിയ ഫീസുകള്‍ നിശ്ചയിച്ചത്.
വിദേശി ജോലിക്കാരുടെ റസിഡന്റ് പെർമിറ്റായ ‘ഇഖാമ’യുടെ കാർഡ് ഇഷ്യു ചെയ്യാൻ 51.75 റിയാലും തൊഴിലാളിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാൻ 28.75 റിയാലും വിദേശികളുടെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ഡേറ്റ് (നഖൽ മഅലൂമാത്ത്) ചെയ്യാന്‍ 69 റിയാലുമാണ് പുതിയ ഫീസുകള്‍. റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ 103.5 റിയാലും ഇഖാമ പുതുക്കല്‍ സേവനത്തിന് 51.75 റിയാലും റീ-എന്‍ട്രിയില്‍ സൗദി അറേബ്യ വിട്ട വിദേശ തൊഴിലാളി വിസ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരിച്ചെത്താത്തതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ 70 റിയാലുമാണ് പുതിയ ഫീസുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.