റിയാദ് പയ്യന്നൂർ സൗഹൃദവേദിക്ക് പുതിയ ഭരണസമിതി
text_fieldsറിയാദ്: പയ്യന്നൂർ സൗഹൃദവേദി (പി.എസ്.വി) 13ാം വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. ബത്ഹയിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വി.വി. തമ്പാൻ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. കൃഷ്ണൻ അനുശോചന റിപ്പോർട്ട് വായിച്ചു.
സനൂപ്കുമാർ പ്രവർത്തന, ജീവകാരുണ്യ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഇലക്ഷൻ ഓഫിസർ അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. 25 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെ തെരഞ്ഞെടുത്തു. പ്രഥമ എക്സിക്യുട്ടിവ് യോഗത്തിൽ ഭാരവാഹികളായി അബ്ദുൽ മജീദ് (മുഖ്യ ഉപദേശകസമിതി അംഗം), സനൂപ് കുമാർ (പ്രസി.), സിറാജ് തിഡിൽ (ജന. സെക്ര.), കൃഷ്ണൻ വെള്ളച്ചാൽ (ട്രഷ.), വി.വി. തമ്പാൻ (ഉപദേശകസമിതി അംഗം), കാസിം, ഹരിനാരായണൻ (വൈ. പ്രസി.), സുബൈർ, അബ്ദുൽ ബാസിത്ത് (ജോ. സെക്ര.), ജയ്ദീപ് (ജോ. ട്രഷ.), ഉണ്ണിക്കുട്ടൻ (ജീവകാരുണ്യ കോഓഡിനേറ്റർ), അബ്ദുറഹ്മാൻ (സ്പോർട്സ് കോഓഡിനേറ്റർ), ജിജു വടക്കനിയൽ (പുനരധിവാസം/സുരക്ഷ പദ്ധതി കോഓഡിനേറ്റർ), ജഗദീപ് (മെംബർഷിപ്പ് കോഓഡിനേറ്റർ) എന്നിവർക്ക് പുറമെ ജോ. കോഓഡിനേറ്റർമാരായി അബ്ദുൽ വഹാബ്, അനൂപ്, ഇസ്മാഈൽ, വരുൺ, അബ്ദുൽ ഖാദർ, മുഹമ്മദ് ഇഷാക്ക്, റഫീഖ്, ഇക്ബാൽ, അർഷാദ് കാനായി, എൻ.ടി. അഷ്റഫ്, മുഹമ്മദ് കുഞ്ഞി എന്നിവരെയും തെരഞ്ഞെടുത്തു. വി.വി. തമ്പാൻ സ്വാഗതവും വരുൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.