മദീനയിൽ പുതിയ ഗവർണർ ചുമതലയേറ്റു
text_fieldsമദീന: പുതിയ ഗവർണറായി ചുമതലയേൽക്കാൻ അമീർ സൽമാൻ ബിൻ സുൽത്താൻ മദീനയിലെത്തി. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുതിയ ഗവർണറെ സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായ അമീർ ഫൈസൽ ബിൻ സൽമാൻ സ്വീകരിച്ചു. മേഖല ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ ഖാലിദ് അൽ ഫൈസൽ സ്വീകരിച്ചു. സിവിലിയൻ, മിലിട്ടറി മേഖലയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ശേഷം മേഖല ഗവർണർ മസ്ജിദുന്നബവി സന്ദർശിക്കുകയും റൗദയിൽ പ്രാർഥന നടത്തുകയും ചെയ്തു. മസ്ജിദുന്നബിയിലെത്തിയ ഗവർണറെ ഇരുഹറം മതകാര്യ തലവൻ ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, മസ്ജിദുന്നബവി മതകാര്യ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അഹമ്മദ് അൽഖുദൈരി, ഇമാമുമാരും പ്രവാചക പള്ളിയിലെ പ്രബോധകരും നിരവധി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.