Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുതിയ കിസ്​വ കൈമാറി;...

പുതിയ കിസ്​വ കൈമാറി; അറഫ ദിനത്തിൽ കഅ്​ബയെ പുതപ്പിക്കും

text_fields
bookmark_border
kisva
cancel
camera_alt

മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ കഅ്​ബയുടെ മുതിർന്ന പരിചാരകനായ ഡോ. സ്വാലിഹ്​ ബിൻ സൈനുൽ ആബിദീൻ​ അശൈബിക്ക്​ പുതിയ കിസ്​വ കൈമാറുന്നു

ജിദ്ദ: പുതിയ കിസ്​വ കൈമാറ്റം നടന്നു. പതിവുപോലെ ദുൽഹജ്ജ്​ ഒന്നിനാണ്​ കിസ്​വ കൈമാറ്റ ചടങ്ങ്​ നടന്നത്​. സൽമാൻ രാജാവിനു വേണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ആണ്​ പുതിയ കിസ്​വ കഅ്​ബയുടെ മുതിർന്ന പരിചാരകനായ ഡോ. സ്വാലിഹ്​ ബിൻ സൈനുൽ ആബിദിൽ അശൈബിക്ക്​ കൈമാറിയത്​. ദുൽഹജ്ജ് ഒമ്പതിന്​ രാവിലെ അറഫ ദിനത്തിൽ പുതിയ കിസ്​വ കഅ്​ബയെ പുതപ്പിക്കും.

കൈമാറ്റ ചടങ്ങിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ സന്നിഹിതനായിരുന്നു. കൈമാറ്റ രേഖയിൽ മക്ക ഗവർണറുടെ സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയ മേധാവിയും കഅ്​ബയുടെ താക്കോൽ സൂപ്പിപ്പുകാരനും ഒപ്പുവെച്ചു. കഅ്​ബയുടെ സംരക്ഷണത്തിനും കിസ്​വക്കും ഭരണകൂടം​ കാണിക്കുന്ന അതീവ താൽപര്യമാണ്​ കിസ്​വ കൈമാറ്റ ചടങ്ങിലൂടെ പ്രകടമാകുന്നതെന്ന്​ ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കിസ്​വ നിർമിക്കുന്ന കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ കോപ്ലക്​സിനു എല്ലാ സംവിധാനങ്ങളും ഒരുക്കാൻ ഭരണകൂടം അതീവ ശ്രദ്ധയാണ്​ കാണിക്കുന്നത്​. ചടങ്ങിനോടനുബന്ധിച്ച്​ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും മക്ക ഗവർണർക്കും ഇരുഹറം കാര്യാലയ മേധാവി നന്ദി പറഞ്ഞു.

മക്കയിലെ ഉമ്മുജൂദിലെ കിസ്​വ ഫാക്​ടറിയിൽ വെച്ചാണ്​ ശുദ്ധമായ പട്ടിൽ കറുപ്പ്​ ചായം പൂശിയ കിസ്​വ നിർമിച്ചിരിക്കുന്നത്​. 14 മീറ്ററാണ്​ കിസ്​വയുടെ ഉയരം. മുകളിലെ മൂന്നിലൊന്ന്​ ഭാഗത്ത്​ 95 ​സെൻറീ മീറ്റർ വീതിയും 47 മീറ്റർ നീളവുമുള്ള ബെൽറ്റ്​ ഉണ്ട്​. 16 കഷ്​ണങ്ങളോട്​ കൂടിയതാണ്​.​ വിശുദ്ധ വചനങ്ങൾ ആലേഖനം ചെയ്​തു അലങ്കരിച്ചതാണ്​ ബെൽറ്റ്​​​. കഅ്​ബയുടെ നാല്​ ഭാഗങ്ങളെ പുതപ്പിക്കുന്നതിനായി നാല്​ വലിയ തുണികളും ഉൾക്കൊള്ളുന്നതാണ്​ കിസവ. അഞ്ചാമതൊരു തുണി കഷ്​ണം കഅ്​ബയുടെ വാതിൽ വിരിയാണ്​​​. ഏകദേശം ഒരു വ​ർഷമെടുത്തു വിവിധ ഘട്ടങ്ങളായാണ്​ കിസ്​വയുടെ നിർമാണം പൂർത്തിയാക്കുന്നത്​. നെയ്​ത്​, എബ്രോയിഡറി രംഗത്തെ ഏറ്റവും നൂതനമായ സംവിധാനങ്ങളുള്ള കിസ്​വ ഫാക്​ടറിയിൽ 200 ലധികം ജോലിക്കാരുണ്ട്​.

ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന്​ 237 വാ​ഹ​ന​ങ്ങ​ൾ

ജി​ദ്ദ: ഹ​ജ്ജ്​ വേ​ള​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ 237 വാ​ഹ​ന​ങ്ങ​ൾ. 78 ഭ​ക്ഷ​ണ​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ കീ​ഴി​ലാ​ണ്​ ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ൾ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​തി​നാ​യി ഒ​രു​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ മു​നി​സി​പ്പാ​ലി​റ്റി സ​ർ​വി​സ്​ ഏ​ജ​ൻ​സി​ക്കു​ കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യാ​ണ്​ വി​വ​രം.

നൂ​ത​ന​മാ​യ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ​ വാ​ഹ​ന​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നും റ​ഫ്രി​ജ​റേ​റ്റ​റു​ക​ളി​ലെ ത​ണു​പ്പി​െൻറ അ​ള​വ്​ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യും പ്ര​ത്യേ​ക സെ​ൻ​സ​റു​ക​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മു​നി​സി​പ്പാ​ലി​റ്റി​ക്കു​ കീ​ഴി​ലെ ഫു​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ ഫ്ലാ​റ്റ്​​ഫോ​മു​മാ​യി ഇൗ ​സെ​ൻ​സ​റു​ക​ളെ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​ർ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​യു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു​ നേ​ര​മാ​ണ്​ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക.

സൗ​ദി ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​​സ്​ അ​തോ​റി​റ്റി​യു​ടെ​യും മ​ക്ക മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചു​ള്ള​ 12 ല​ക്ഷം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ്​ ഒ​രു​ക്കു​ന്ന​ത്. ഡൈ​നി​ങ്​ ഹാ​ളു​ക​ളി​ൽ പൊ​തു​വാ​യി എ​ല്ലാ​വ​രും ചേ​ർ​ന്നി​രു​ന്ന്​ ക​ഴി​ക്കും​വി​ധം ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​ന്​ പ​ക​രം ഒാ​രോ തീ​ർ​ഥാ​ട​ക​െൻറ​യും താ​മ​സ​സ്ഥ​ല​ത്ത്​ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന രീ​തി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ ഭ​ക്ഷ​ണം വി​ത​ര​ണ​ത്തി​നു​ണ്ടാ​കു​ക.

സ്വീ​ക​ര​ണ സ്ഥ​ല​ങ്ങ​ൾ നി​ർ​ണ​യി​ച്ചു

ജി​ദ്ദ: ഹ​ജ്ജി​നാ​യി മ​ക്ക​യി​ലേ​െ​ക്ക​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ നി​ർ​ണ​യി​ച്ചു. ദു​ൽ​ഹ​ജ്ജ്​ ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ലാ​യി രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ക്ക​യി​ലെ​ത്തു​ന്ന​വ​രെ നാ​ലു​ സ്ഥ​ല​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കാ​നാ​ണ്​​ മ​ക്ക​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ൽ ഹ​ജ്ജ്​ മ​ന്ത്രാ​ല​യം ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നി​ശ്ചി​ത പോ​യ​ൻ​റി​ൽ സം​ഗ​മി​ക്കു​ന്ന തീ​ർ​ഥാ​ട​ക​രെ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ ബ​സു​ക​ളി​ലാ​യി​ ത്വ​വാ​ഫു​ൽ ഖു​ദൂ​മി​ന്​ (ആ​ഗ​മ​ന ത്വ​വാ​ഫ്)​ ഹ​റ​മി​ലേ​ക്കും അ​തി​നു​ശേ​ഷം​ മി​ന​യി​ലേ​ക്കും കൊ​ണ്ടു​പോ​കും. സൗ​ദി കി​ഴ​ക്ക​ൻ മേ​ഖ​ല, റി​യാ​ദ്​ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ ശ​റാ​അ​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കും സ്വീ​ക​രി​ക്കു​ക​യെ​ന്ന്​ ആ​ഭ്യ​ന്ത​ര ഹ​ജ്ജ്​ കോ​ഒാ​ഡി​നേ​റ്റി​ങ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഹു​ഖ്​​ബാ​നി പ​റ​ഞ്ഞു.

ജി​ദ്ദ​യി​ൽ​നി​ന്നു വ​രു​ന്ന​വ​ർ​ക്ക്​ സാ​ഇ​ദി ​പോ​യ​ൻ​റും മ​ദീ​ന മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ നൂ​രി​യ പോ​യ​ൻ​റും രാ​ജ്യ​ത്തി​െൻറ തെ​ക്കു​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ അ​ൽ​ഹ​ദാ പോ​യ​ൻ​റു​മാ​ണ്​ സ്വീ​ക​ര​ണ​സ്ഥ​ല​മാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഹ​ജ്ജ്​ കോ​ഒാ​ഡി​നേ​റ്റി​ങ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kahbakiswah
News Summary - new kisva granted
Next Story