Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സ്വകാര്യ...

സൗദി സ്വകാര്യ തൊഴിൽമേഖലക്ക്​ താങ്ങായി പുതിയ നിയമം

text_fields
bookmark_border
സൗദി സ്വകാര്യ തൊഴിൽമേഖലക്ക്​ താങ്ങായി പുതിയ നിയമം
cancel
camera_alt

സൗദി ​മാനവവിഭവ ശേഷി മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ അൽറാജിഹി

ജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ വിപണിക്ക്​ ഗുണകരമാവും വിധം തൊഴിൽ നിയമത്തിൽ പരിഷ്​കാരം. ഏതൊക്കെയാണ്​ ഇനി നിയമ ലംഘനങ്ങൾ എന്ന്​ വിശദമാക്കുന്ന പുതിയ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്​. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ അൽറാജിഹി​​ നിയമ ലംഘനങ്ങൾ വ്യക്തമാക്കുന്ന പുതിയ പട്ടികക്ക്​ അംഗീകാരം നൽകി​.

നിയമ ലംഘനം കണ്ടെത്തിയാൽ അതി​െൻറ ഗൗരവം, തൊഴിൽ വിപണിയിൽ അതി​െൻറ സ്വാധീനം, തൊഴിൽ സ്ഥാപനത്തി​െൻറ വലുപ്പം എന്നിവ അടിസ്ഥാനമാക്കിയാണ്​ ഇനി സാമ്പത്തിക പിഴ നിശ്ചയിക്കുക. ഇതിനായി സ്ഥാപനങ്ങളെ മൂന്ന്​ വിഭാഗങ്ങളായി തിരിക്കും. 51ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 'എ' വിഭാഗത്തിലാണ്​. 11 മുതൽ 50 ​വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ 'ബി' കാറ്റഗറിയിലും 10ഉം അതിൽ താഴെയും തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ 'സി' വിഭാഗത്തിലുമായിരിക്കും.

ഈ ഓരോ കാറ്റഗറിക്കും വ്യത്യസ്​തമായിരിക്കും പിഴ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ആകർഷകമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും ഈ പരിഷ്​കരണം സഹായിക്കും​. നിയമലംഘനം കണ്ടെത്തി കുറ്റം ചുമത്തിയാൽ 60 ദിവസത്തിനുള്ളിൽ സ്ഥാപന ഉടമയ്​ക്ക്​ എതിർ വാദം ഉന്നയിച്ച്​ പരാതി നൽകാം. മന്ത്രാലയം പുതുതായി ആരംഭിച്ച 'ഇലക്‌ട്രോണിക് ഒബ്​ജക്ഷൻ സർവിസി'ലൂടെയാണ്​ പരാതി നൽകേണ്ടത്​.

സ്വകാര്യ സ്ഥാപനങ്ങൾക്കും സംരംഭകർക്കും താങ്ങായി ഏതാനും പാക്കേജുകൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്​. നിയമലംഘനങ്ങൾ കണ്ടെത്തിയ ആദ്യ പരിശോധനാ വേളയിൽ പിടിക്കപ്പെട്ട ലംഘനങ്ങൾക്കുള്ള (കുറ്റങ്ങളുടെ എണ്ണം എത്രയായാലും) പിഴ തുകയിൽ 80 ശതമാനം കിഴിവ്​ നൽകും. നിയമലംഘനം പരിഹരിക്കുന്നതിനുള്ള സമയ പരിധി, സ്ഥാപന ഉടമ ആവശ്യപ്പെട്ടാൽ നീട്ടി നൽകും. ഓരോ ലംഘനത്തിനും, സൗദി പൗരനെ ജോലിക്ക്​ നിയമിക്കുന്നതിനുള്ള പ്രതിഫലമായ ഇളവ് 80 ശതമാനമായി ഉയർത്തും. സ്​റ്റാർട്ടപ്പുകളെയും പുതിയ​ സംരംഭകരെയും സംബന്ധിച്ച്​ ആദ്യ വർഷം ശിക്ഷയുണ്ടാവില്ല. പകരം നിയമങ്ങൾ സംബന്ധിച്ച അവബോധവും മാർഗനിർദേശവും നൽകും. ഉപദേശവും മാർഗനിർദേശവും നൽകുന്നത് തുടരുകയും ചെയ്യും.

സ്വദേശിവത്​കരണത്തോടുള്ള സ്ഥാപനങ്ങളുടെ പ്രതിബദ്ധത ഇലക്ട്രോണിക് രീതിയിൽ അളക്കുകയും നിർണയിക്കുകയും ചെയ്യുന്നതിന്​ 'ഖിവ' പോർട്ടലിൽ 'എൻറർപ്രൈസ് സൈറ്റ് മാനേജ്‌മെൻറ്​' എന്ന സർവിസ്​ ഉൾപ്പെടുത്തും. പുതിയ മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും വിപണിയുടെ ആവശ്യകതകൾ അനുസരിച്ച് ലംഘനങ്ങളുടെയും പിഴകളുടെയും ഷെഡ്യൂളുകൾ അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി​.

രാജ്യത്തെ തൊഴിൽ വിപണിയുടെ പരിഷ്കരണമാണ്​ ലക്ഷ്യം. സ്വകാര്യ വാണിജ്യ മേഖലയുടെ വികസനം, തൊഴിലുടമകൾക്ക്​ താങ്ങ്​ നൽകുക, തൊഴിലാളികൾക്ക് സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സൃഷ്​ടിക്കുക, സ്വദേശിവത്​കരണ പ്രക്രിയക്ക്​ ആവശ്യമായ സംഭാവന നൽകുക എന്നീ ലക്ഷ്യങ്ങൾക്കായി​ നിലവിലുള്ള സംവിധാനങ്ങൾ വികസിപ്പിക്കുകയും നിയന്ത്രണങ്ങൾ പരുവപ്പെടുത്തുകയാണ്​ ഉദേശിക്കുന്നത്​. പരാതിപ്പെടുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന്​ കഴിഞ്ഞ വർഷം ഒടുവിൽ മന്ത്രാലയം ആരംഭിച്ച പദ്ധതിയുടെ ഭാഗമാണ്​ പുതിയ തീരുമാനം​​​. സൗദി കൗൺസിൽ ഓഫ്​ ​ചേ​ംബേഴ്​സ്​ സ്വകാര്യ മേഖലയുമായി ഏകോപിച്ച്​ പൊതുജനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചാണ്​ തീരുമാനമെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - New law to support Saudi private sector
Next Story