അക്കൗണ്ടിങ് രംഗത്തെ തട്ടിപ്പിന് കടുത്ത ശിക്ഷയുമായി പുതിയ നിയമം
text_fieldsജിദ്ദ: സൗദിയില്‍ അക്കൗണ്ടിങ് മേഖലയിലെ തട്ടിപ്പുകള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുന്നതിന് നിയമം പരിഷ്കരിക്കുന്നു. അഞ്ച് വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നതായിരിക്കും പുതിയ നിയമം.നിയമം ഈ മാസാവസാനത്തോടെ പ്രബല്യത്തില്‍ വരുമെന്ന് സൗദി സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ് ഒാർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. അഹ്മദ് അൽമഗാമിസ് പറഞ്ഞു. കിഴക്കൻ മേഖല ചേംബർ ഒാഫ് കോമേഴ്സ് സംഘടിപ്പിച്ച 'വാണിജ്യ തർക്കങ്ങളിലെ അക്കൗണ്ടിങ് അനുഭവ റിപ്പോർട്ടുകൾ' എന്ന വിഷയത്തിലെ വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറുമാരുടെ പ്രവര്‍ത്തന ഗുണമേന്മ ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് നിയമം പരിഷ്കരിക്കുന്നത്.
നിലവിലെ നിയമത്തിൽ മുന്നറിയിപ്പ്, സസ്പെൻഷൻ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ എന്നിവയുടെ കാലാവധി ആറുമാസം വരെയായിരുന്നു. അത് ഒരു വർഷമായി ദീർഘിപ്പിക്കും. അക്കൗണ്ടിങ് മേഖലയിലെ കൃത്രിമങ്ങള്‍ തടയുന്നതിന് പുതിയ നിയമം സഹായകരമാകും. നിയമ വിരുദ്ധമായി തട്ടിപ്പുകളിൽ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതായിരിക്കും പരിഷ്കരിച്ച നിയമമെന്നും ഡോ. അഹ്മദ് അല്‍ഗാമിസ് പറഞ്ഞു. നിയമ ലംഘനം പിടികൂടിയാല്‍ ആദ്യ ഘട്ടത്തില്‍ അഞ്ചുലക്ഷം റിയാൽ വരെ പിഴ ചുമത്തും.
ഒപ്പം മുന്നറിയിപ്പ് നോട്ടീസ് നല്കി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഷനും ഏര്‍പ്പെടുത്തും. കുറ്റം ആവര്‍ത്തിക്കുന്നപക്ഷം ശിക്ഷ ഇരട്ടിപ്പിക്കാനും ലൈസന്‍സ് റദ്ദാക്കാനും നിയമം വ്യവസ്ഥ ചെയ്യുമെന്നും സെക്രട്ടറി പറഞ്ഞു.
തെറ്റായ കണക്കുകള്‍ ഉള്‍പ്പെടുത്തി കൃത്രിമ റിപ്പോര്‍ട്ടുകള്‍ തയാറാക്കല്‍, ഇത്തരം റിപ്പോർട്ടുകളില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താനും പുതിയ നിയമം നിഷ്കര്‍ഷിക്കുന്നതായും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. ചെറുതും വലുതുമായ 70ഒാളം ചാർേട്ടഡ് അക്കൗണ്ടൻറിങ് ഒാഫിസുകൾ അതോറിറ്റി വർഷംതോറും പരിശോധിക്കുന്നുണ്ട്. നാലുതലങ്ങളായി തിരിച്ചാണ് ഒാഫിസുകളിൽ പരിശോധന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.