നവോദയ സാംസ്കാരികവേദിക്ക് പുതിയ നേതൃത്വം
text_fieldsദമ്മാം: നവോദയ ദമ്മാം കേന്ദ്ര സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കാൻ ഒന്നിച്ചു നിന്ന് പോരാടണമെന് നവോദയ പത്താം കേന്ദ്രസമ്മേളനം ആഹ്വാനം ചെയ്തു. പാർലമെന്ററി ജനാധിപത്യ വ്യസ്ഥയുടെ നിലനിൽപ് തന്നെ അപകടത്തിലായിരിക്കുന്നു.പത്താം കേന്ദ്ര സമ്മേളനം എസ്.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും, കാലിക്കറ്റ് സർവകലാശാല യൂനിയൻ ചെയർമാനും, പ്രഭാഷകനുമായ ഡോ. രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് വടകര അധ്യക്ഷത വഹിച്ചു. റഹിം മടത്തറ റിപ്പോർട്ടും, ട്രഷറർ കൃഷ്ണകുമാർ ചവറ കണക്കും അവതരിപ്പിച്ചു. കേന്ദ്ര ജോ.സെക്രട്ടറി നൗഫൽ വെളിയംകോട്, ഉണ്ണികൃഷ്ണൻ രക്തസാക്ഷി പ്രമേയവും, അനുശോചന പ്രമേയവും അവതരിപ്പിച്ചു. നവോദയ കുടുംബവേദിയുടെ മുപ്പതോളം സ്ത്രീകളും, കുട്ടികളും, പുരുഷൻമാരും സ്വാഗത ഗാനം ആലപിച്ചു. രക്ഷാധികാരി പ്രദീപ് കൊട്ടിയം ഭരണഘടന ഭേദഗതി അവതരിപ്പിച്ചു. പവനൻ മൂലക്കീൽ, രവി പാട്യം, സൈനുദ്ദീൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ നൗഷാദ് അകോലത്ത് സ്വാഗതം പറഞ്ഞു.
ലക്ഷ്മണൻ കണ്ടമ്പേത്ത്, ഉമേഷ് കളരിക്കൽ, മോഹനൻ വെള്ളിനേഴി, ഷാഹിദ ഷാനവാസ് (പ്രസീഡിയം), ബഷീർ വരോട്, പ്രദീപ് കൊട്ടിയം,രവി പാട്യം, സൈനുദീൻ കൊടുങ്ങല്ലൂർ (സ്റ്റിയറിങ്), വിദ്യാധരൻ കോയാടൻ, രശ്മി രാമചന്ദ്രൻ, മധു ആറ്റിങ്ങൽ, പ്രവീൺ വല്ലത്ത് (പ്രമേയം), ജയപ്രകാശ്, ശ്രീജിത്ത് അമ്പാൻ, പ്രജീഷ് കറുകയിൽ, അനുരാജേഷ് (മിനുട്സ്), ജയൻ മെഴുവേലി, മോഹൻദാസ്, ഷാനവാസ്, സുരയ്യ ഹമീദ് (ക്രെഡൻഷ്യൽ) എന്നിവർ ഉൾപ്പെട്ട കമ്മിറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ “ഊല” സുവനീർ ബഷീർ വരോട് ഡോ. രാജാ ഹരിപ്രസാദിന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.പുതിയ ഭാരവാഹികൾ: ഹനീഫ മൂവാറ്റുപുഴ (പ്രസിഡന്റ്), രഞ്ജിത്ത് വടകര (ജനറൽ സെക്രട്ടറി), ഉമേഷ് കളരിക്കൽ (ട്രഷറർ), മോഹനൻ വെള്ളിനേഴി, സജീഷ് ഒപി, ജയൻ മെഴുവേലി, ശ്രീജിത്ത് അമ്പാൻ (വൈസ് പ്രസി.), നൗഫൽ വെളിയംകോട്, നൗഷാദ് അകോലത്ത്, ഉണ്ണികൃഷ്ണൻ, വിദ്യാധരൻ കോയാടൻ (ജോയി. സെക്രട്ടറി), മോഹൻദാസ് കുന്നത്ത്, ജയപ്രകാശ് (ജോയി. ട്രഷറർ), 29 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും, 61 അംഗ കേന്ദ്ര കമ്മിറ്റിയെയും ഇതിനോടൊപ്പം തെരഞ്ഞെടുത്തു. ബഷീർ വരോട് മുഖ്യരക്ഷാധികാരിയും, പ്രദീപ് കൊട്ടിയം, പവനൻ മൂലക്കീൽ, രവി പാട്യം, സൈനുദ്ധീൻ കൊടുങ്ങല്ലൂർ, ലക്ഷമണൻ കണ്ടമ്പത്ത്, കൃഷ്ണകുമാർ ചവറ, റഹിം മടത്തറ, രാജേഷ് ആനമങ്ങാട്, നന്ദിനി മോഹൻ എന്നിവരടങ്ങിയ 10 അംഗ രക്ഷാധികാരി സമിതിയേയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.