റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് പുതിയ ഭരണസമിതി
text_fieldsറിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2022-2024 വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. അബ്ദുൽ ഖയ്യൂം ബുസ്താനി (പ്രസി.), അബ്ദുറസാഖ് സ്വലാഹി (ജന. സെക്ര.), മുഹമ്മദ് സുൽഫിക്കർ (ട്രഷ.), പി. നൗഷാദ് അലി, അഡ്വ. അബ്ദുൽ ജലീൽ, മുജീബ് അലി തൊടികപ്പുലം, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മൂസ തലപ്പാടി (വൈസ് പ്രസി.), നൗഷാദ് മടവൂർ, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, ഫൈസൽ ബുഹാരി, റഷീദ് വടക്കൻ (ജോ. സെക്ര.), അഷ്റഫ് തിരുവനന്തപുരം, അബ്ദുസ്സലാം ബുസ്താനി, അംജദ് കുനിയിൽ, അഷ്റഫ് തലപ്പാടി, അബ്ദുറസാഖ് എടക്കര, ബഷീർ സ്വലാഹി, ഹനീഫ മാസ്റ്റർ, ഇക്ബാൽ വേങ്ങര, കബീർ ആലുവ, മുജീബ് ഇരുമ്പുഴി, ഷംസുദ്ദീൻ പുനലൂർ, സിബ്ഗത്തുല്ല, ഷംസീർ ചെറുവാടി, ഷുക്കൂർ ചേലാമ്പ്ര, സുബൈർ കൊച്ചി, ഉമൈർഖാൻ തിരുവനന്തപുരം, ഹസനുൽ ബന്ന, ഉസാമ മുഹമ്മദ്, ഫൈസൽ കൊളക്കോടൻ, അറഫാത്ത് കോട്ടയം, കെ. നിസാർ, മുജീബ് ഒതായി (പ്രവർത്തകസമിതി അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി. ബത്ഹയിലെ റിയാദ് സലഫി മദ്റസയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
2024 ഡിസംബർ വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. അഡ്വ. അബ്ദുൽ ജലീൽ, പി. നൗഷാദ് അലി, നൗഷാദ് മടവൂർ എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് സമിതി.
1984 മുതൽ റിയാദിൽ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅ്വ ആൻഡ് ഗൈഡൻസ് സെന്ററിന്റെ അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.