'സിജി' ഇന്റർനാഷനൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsദമ്മാം: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇൻറർനാഷനൽ കമ്മിറ്റിക്ക് 2022-24 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിൽ വിവിധ ചാപ്റ്ററിൽനിന്നുള്ള ഭാരവാഹികളും മറ്റു രാജ്യങ്ങളിൽനിന്നുള്ള സിജി പ്രതിനിധികളും പങ്കെടുത്തു. പ്രസിഡന്റ് ഡോ. യാസീൻ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഇന്റർനാഷനൽ ചെയർമാൻ കെ.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. വിഷനറി ലീഡർ സി.എം. മുഹമ്മദ് ഫിറോസ് അവതരിപ്പിച്ച പുതിയ ഭാരവാഹികളുടെ പാനൽ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. എം.എം. അബ്ദുൽ മജീദ് (ചെയർ.), അഹമ്മദ് ശബീർ, ഫസീഹുല്ല അബ്ദുല്ല (വൈ. ചെയർ.), റുക്നുദ്ദീൻ അബ്ദുല്ല (ചീഫ് കോഓഡിനേറ്റർ), കെ.ടി. അബൂബക്കർ (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വിവിധ വകുപ്പ് കോഓഡിനേറ്റർമാരായി മുജീബുല്ല കൈന്തർ, നൗഷാദ് മൂസ്സ, ഷിബു പത്തനംതിട്ട, ഷാലിമാർ മൊയ്ദീൻ, റഷീദ് അലി, സിറാജുദ്ദീൻ അബ്ദുല്ല, മുഹമ്മദ് ഹനീഫ്, മുനീർ ഇ. മീത്തൽ, അനീസ ബൈജു, ജെൻസി മെഹബൂബ് എന്നിവരെയും തിരഞ്ഞെടുത്തു. കെ.പി. ശംസുദ്ദീൻ, അമീർ തയ്യിൽ, പി.എം. അമീറലി, സി.എം. മുഹമ്മദ് ഫിറോസ്, കെ.എം. മുസ്തഫ എന്നിവരെ സീനിയർ വിഷനറി ലീഡർമാരായും നിശ്ചയിച്ചു. സിജി ഇന്റർനാഷനലിന്റെ കഴിഞ്ഞ കാലയളവിലെ റിപ്പോർട്ട് റുക്നുദ്ദീൻ അബ്ദുല്ല അവതരിപ്പിച്ചു. സിജി വിഷനെയും പുതിയ കാലഘട്ടത്തിലെ പ്രവർത്തന പരിപാടികളെയും സംബന്ധിച്ച് വൈസ് പ്രസിഡന്റ് ഡോ. അഷ്റഫ്, ജനറൽ സെക്രട്ടറി എ.പി. നിസാം, മുൻ പ്രസിഡന്റ് പി.എ. അബ്ദുസലാം, കെ.വി. ശംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ എം.എം. അബ്ദുൽ മജീദ് സമാപന പ്രസംഗം നടത്തി. ബി.എച്ച്. മുനീബ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.