ജി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഷാജി മഠത്തിൽ (പ്രസി.), പി.എസ്. കോയ (കോഓഡിനേറ്റർ), ഷെഫീന (ജന. സെക്ര.), ഷാജഹാൻ കാഞ്ഞിരപ്പള്ളി (ട്രഷ.)
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. രാത്രി എട്ടിന് ബത്ഹ ലുഹ ഹൈപർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഷാജി മഠത്തിൽ (പ്രസി.), പി.എസ്. കോയ (കോഓഡിനേറ്റർ), ഷെഫീന (ജന. സെക്ര.), ഷാജഹാൻ കാഞ്ഞിരപ്പള്ളി (ട്രഷ.), അഷ്റഫ് ചേരാമ്പ്ര, ഡാനി ഞാറക്കൽ (വൈ. പ്രസി.), ഷാഹിദ ഷാനവാസ്, സുബൈർ കുമ്മിൾ (ജോ. സെക്ര.), ടോം ചാമക്കാല, കുഞ്ഞു മുഹമ്മദ്, സുധീർ പാലക്കാട്, റഷീദ് മൂവാറ്റുപുഴ (ഇവൻറ് കോഓഡിനേറ്റർമാർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു. ജീവകാരുണ്യ കൺവീനർമാരായി മാത്യു ശുമൈസി, ഉസൈൻ വട്ടിയൂർക്കാവ്, എൻജി. നൂറുദ്ദീൻ, ഉണ്ണികൃഷ്ണൻ, നസീർ ഖാൻ എന്നിവരെയും മീഡിയ കോഓഡിനേറ്ററായി സുലൈമാൻ വിഴിഞ്ഞത്തെയും തിരഞ്ഞെടുത്തു.
അടിയന്തര ഘട്ടങ്ങളിൽ ആളുകളെ സഹായിക്കുന്നതിന് വേണ്ടി മെഡിക്കൽ സഹായം എത്തിക്കുന്നതിനും ആശുപത്രികളിൽ എത്തിക്കുന്നതിനും 10 അംഗ സംഘത്തെ തിരഞ്ഞെടുത്തു. സജീർ പൂവാർ, മെട്രോ നൗഷാദ്, സജീർ ഖാൻ, ഷാനവാസ് വെമ്പിളി, നിഷാദ് ഈസ തുടങ്ങിയവർ ഈ വളൻറിയേഴ്സ് ടീമിന് നേതൃത്വം നൽകും. 27 പേരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു. എല്ലാ അംഗങ്ങളെയും സുരക്ഷാപദ്ധതിയിൽ അംഗങ്ങളാക്കും. അപകട ഇൻഷുറൻസ്, ചികിത്സ സഹായം, വിദേശത്തും സ്വദേശത്തും അംഗങ്ങളെ കൂട്ടിയിട്ട് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സഹായം എന്നിവ ഉറപ്പാക്കാൻ തീരുമാനിച്ചു.
പുതുതായി തിരഞ്ഞെടുത്ത റിയാദ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങൾക്ക് സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര, നാഷനൽ കമ്മിറ്റി ട്രഷറർ ഹരികൃഷ്ണൻ എന്നിവർ സംഘടനയുടെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുബൈർ കുമ്മിൾ നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.