ഐ.സി.എഫ് മദീന റിഹേലി സെക്ടറിന് പുതിയ നേതൃത്വം
text_fieldsജിദ്ദ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (ഐ.സി.എഫ്) മദീന റിഹേലി സെക്ടറിന് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. തൂവൽ, ഹംദാനിയ, റഹീലി, അൽ അസാല എന്നീ യൂനിറ്റുകൾ ഉൾപ്പെടുന്നതാണ് മദീന റിഹേലി സെക്ടർ. മദീന റഹീലി ദാറുൽ ഖൈറിൽ നടന്ന വാർഷിക കൗൺസിൽ അബ്ദുൽ ലത്തീഫ് മിസ്ബാഹി ഉദ്ഘാടനം ചെയ്തു.
ഉമ്മർ അൻവരി അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ ആർ.ഒമാരായ മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുൽ റസാഖ് എടവണ്ണപ്പാറ എന്നിവർ പുനഃസംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുഹമ്മദ് സഖാഫി ഉഗ്രപുരം, അബ്ദുൽ റസാഖ് എടവണ്ണപ്പാറ എന്നിവർ വിഷയാവതരണം നടത്തി. ശിഹാബ് പറപ്പൂർ, ഹുസൈൻ തൂവൽ, പി.പി. മുനീർ, പി.കെ. നിസാർ, നിസാമുദ്ദീൻ മിസ്ബാഹി, ലുഖ്മാൻ ലത്തീഫി, തസ്ലീം അൽ അസാല, ഫിറോസ് അൽ അസാല, മുഹമ്മദ് ഷരീഫ് കാവനൂർ, എൻ.വി. സിറാജുദ്ദീൻ, മുഹമ്മദ് അലി കാസർകോട്, റഫീഖ് കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: അഷ്റഫ് അലി മാസ്റ്റർ പൂനൂർ (പ്രസി), ശിഹാബ് കെ. പറപ്പൂർ (സെക്ര), ഉമ്മർ അൻവരി കോങ്ങാട് (ഫിനാൻസ് സെക്ര), സമീർ ലത്തീഫി അൽ അസാല (സംഘടന പ്രസി), എൻ.വി. സിറാജുദ്ദീൻ തൂവൽ (സംഘടന സെക്ര), അബ്ദുൽ ലത്തീഫ് മിസ്ബാഹി താഴേക്കോട് (ദഅവ പ്രസി), അബ്ദുൽ റഹ്മാൻ മുസ്ലിയാർ (ദഅവ സെക്ര), മുഹമ്മദ് അലി കാസർകോട് (അഡ്മിൻ ആൻഡ് പി.ആർ പ്രസി), മുഹമ്മദ് നബീൽ (അഡ്മിൻ ആൻഡ് പി.ആർ സെക്ര), ഹുസൈൻ കൊപ്പം (ക്ഷേമകാര്യ പ്രസി), മൂസഹാജി ഹംദാനിയ (ക്ഷേമകാര്യ സെക്ര), മുഹമ്മദ് കബീർ റഹേലി (മീഡിയ പബ്ലിക്കേഷൻ പ്രസി), ടി.വി. മുഹമ്മദ് ഷരീഫ് (മീഡിയ പബ്ലിക്കേഷൻ സെക്ര), നിസാമുദ്ദീൻ (എക്സി. അംഗം), അബ്ദുൽ ലത്തീഫ് മിസ്ബാഹി, മൂസ മാഞ്ചേരി, സമീർ ലത്തീഫി, അബ്ദുറഹ്മാൻ മുസ്ലിയാർ (സെൻട്രൽ കൗൺസിൽ അംഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.