ഐ.സി.എഫ് യാംബു റീജനൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsകെ.കെ. മുഹമ്മദ് സഖാഫി (പ്രസി.), അബ്ദുറഹ്മാൻ മയ്യിൽ (ജന. സെക്ര.), റഫീഖ് താനൂർ (ഫിനാൻസ് സെക്ര.)
യാംബു: ഐ.സി.എഫ് യാംബു റീജനൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റീജനൽ വാർഷിക കൗൺസിൽ യോഗം മദീന പ്രൊവിൻസ് ഓർഗനൈസേഷൻ സെക്രട്ടറി അബ്ദുൽ ഹക്കീം പൊന്മള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് മദീന പ്രൊവിൻസ് പബ്ലിക്കേഷൻ സെക്രട്ടറി അഷ്റഫ് പാലക്കാട് സംസാരിച്ചു. അലി കളിയാട്ട് മുക്ക് സ്വാഗതവും അബ്ദുറഹ്മാൻ മയ്യിൽ നന്ദിയും പറഞ്ഞു. നാഷനൽ എക്സിക്യൂട്ടിവ് അംഗം മുഹ്യുദ്ദീൻ സഖാഫി പള്ളിപ്പുറം റീ ഓർഗനൈസേഷൻ നടപടികൾക്ക് നേതൃത്വം നൽകി.
കെ.കെ. മുഹമ്മദ് സഖാഫി ജീലാനി നഗർ (പ്രസി.), അബ്ദുറഹ്മാൻ മയ്യിൽ (ജന. സെക്ര.), റഫീഖ് താനൂർ (ഫിനാൻസ് സെക്ര.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഡെപ്യൂട്ടി പ്രസിഡന്റുമാർ: ഫിറോസ് മിസ്ബാഹി എടക്കര (ഓപറേഷനൽ അഫയേഴ്സ്), മുഹമ്മദ് നെച്ചിയിൽ (സോഷ്യൽ സർവിസ്), ഇസ്മാഈൽ മദനി പെരിന്താറ്റിരി (ഹ്യുമൺ റിസോഴ്സ് ഡെവലപ്മെന്റ്), ശാഹുൽ ഹമീദ് കണ്ണൂർ, സഫീർ തലശ്ശേരി, ഷാഫി പനങ്ങാട്ടൂർ, അബൂബക്കർ കുന്നംകുളം, ഫിറോസ് ചെട്ടിപ്പടി, സിറാജ് പരപ്പങ്ങാടി, അലി വയനാട്, അബ്ദുൽ ഗഫൂർ ചെറുവണ്ണൂർ, സുൽഫിഖർ കൊല്ലം, അബ്ദുൽ ലത്തീഫ് തിരൂർ, ഷുഹൈബ് വലിയോറ (കാബിനറ്റ് സെക്രട്ടറിമാർ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.