കേളി സുലൈ ഏരിയക്ക് പുതുനേതൃത്വം
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 11-ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സുലൈ ഏരിയ സമ്മേളനം സമാപിച്ചു.
സുലൈ ഏരിയയിലെ സജീവ പ്രവർത്തകനും ടവർ യൂനിറ്റ് അംഗവുമായിരുന്ന പി.ഡി. മോഹനന്റെ പേരിലെ നഗറിൽ നടന്ന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് ജോർജ് അധ്യക്ഷത വഹിച്ചു. ഹാഷിം കുന്നുതറ രക്തസാക്ഷി പ്രമേയവും റിജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം രക്ഷാധികാരി കമ്മിറ്റി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി കാഹിം ചേളാരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനിരുദ്ധൻ വരവുചെലവ് കണക്കും സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കാഹിം ചേളാരി, അനിരുദ്ധൻ, ചന്ദ്രൻ തെരുവത്ത്, സുരേന്ദ്രൻ കൂട്ടായി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സതീഷ് കുമാർ, ജോ.സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു. 'ചരക ശപഥം' പിൻവലിക്കുക, അഗ്നിപഥ് പദ്ധതി പിൻവലിക്കുക, കോടതികൾ രാഷ്ട്രീയവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയുക എന്നീ പ്രമേയങ്ങൾ ഹാഷിം, നാസർ കാരക്കുന്ന്, സുരേഷ് ആചാരി, നവാസ് എന്നിവർ അവതരിപ്പിച്ചു. ജോർജ്, ഇസഹാഖ്, പ്രശാന്ത്, കാഹിം, അനിരുദ്ധൻ, ഷറഫ്, റിജേഷ്, വിനയൻ, ഹാഷിം, പ്രകാശൻ, ഗോപിനാഥൻ, ബലരാമൻ, പരമേശ്വരൻ, പ്രകാശൻ എന്നിവർ വിവിധ കമ്മിറ്റികളിലായി സമ്മേളന നടപടികൾ നിയന്ത്രിച്ചു.
ജോർജ് (പ്രസി.), പ്രശാന്ത്, ബലരാമൻ (വൈസ് പ്രസി.), ഹാഷിം കുന്നുതറ (സെക്ര.), ഗോപിനാഥൻ, ഷറഫുദ്ദീൻ (ജോ. സെക്ര.), കാഹിം ചേളാരി (ട്രഷ.), അർഷിദ് (ജോ. ട്രഷ.) എന്നിവരെ ഏരിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. സംഘാടകസമിതി കൺവീനർ ഗോപിനാഥൻ സ്വാഗതവും പുതിയ സെക്രട്ടറി ഹാഷിം കുന്നുതറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.