കെ.എം.സി.സി മദീന സുൽത്താന കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsമദീന: കെ.എം.സി.സി മദീന സുൽത്താന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൗൺസിൽ യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശരീഫ് കാസർകോട് ഉദ്ഘാടനം ചെയ്തു. ഗഫൂർ അടിവാരം അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫിസറായ നഫ്സലും നീരീക്ഷകൻ അഹമ്മദ് മുനമ്പവും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുറഹ്മാൻ ഒളവണ്ണ (ചെയർമാൻ), അബ്ദുൽ മജീദ് അരിമ്പ്ര (പ്രസിഡന്റ്), താജ് കണ്ണൂർ, ഹമീദ് ആലുവ, റഹ്നാസ് നിലമ്പൂർ, അക്ബറലി തിരുനാവായ (വൈസ് പ്രസി.), ഖമർ കാറാത്ത് (ജനറൽ സെക്രട്ടറി), ശഫീഖ് മുവാറ്റുപുഴ, റഊഫ് വള്ളിക്കുന്ന്, മുസ്തഫ ഊരകം, സൈനു ആരാമ്പ്രം, ശരീഫ് ചേലേമ്പ്ര (ജോ. സെക്ര.), സിദ്ദീഖ് അബാൻ (ഓർഗ. സെക്രട്ടറി) റബീഹ് (ട്രഷറർ), ശരീഫ് കാസർകോട്.
ഗഫൂർ അടിവാരം, ഒ.കെ. റഫീഖ്, സൈനു മലയിൽ (ഉപദേശക സമിതി), ജലീൽ കുറ്റ്യാടി, മുഹമ്മദ് പേരാ കണ്ണൂർ, മഹ്ഫൂസ്, നിസാർ പേരാമ്പ്ര, മഹ്മൂദ് തെരുവത്ത്, ഹനീഫ കയ്പമംഗലം, മുസ്തഫ തളിപ്പറമ്പ്, റഫീഖ് വടകര (എക്സിക്യൂട്ടീവ് അംഗം). പുതിയ കമ്മിറ്റിക്ക് ഗഫൂർ താനൂർ, ഒ.കെ. റഫീഖ്, ഷാജഹാൻ ചാലിയം, സൈനു മലയിൽ, ജലീൽ കുറ്റ്യാടി, ബഷീർ വാവാട്, മുഹമ്മദ്ച്ച തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിന് ഖമർ കാറാത്ത് സ്വാഗതവും റബീഹ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.