കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ‘കിയ’ റിയാദിന് പുതിയ നേതൃത്വം
text_fieldsറിയാദ്: കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന് (കിയ റിയാദ്) പുതിയ ഭാരാവഹികളെ തെരഞ്ഞെടുത്തു. ബത്ഹ ലുഹ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തിൽ പ്രസിഡൻറ് യഹിയ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജയന് കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. സ്ഥാപക നേതാവ് അബ്ദുസ്സലാം എറിയാട്, ട്രഷറര്‍ വി.എസ്. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.
ജനറൽ സെക്രട്ടറി സൈഫ് റഹ്മാന് പ്രവർത്തന റിപ്പോർട്ടും ജോയിൻറ് ട്രഷറര്‍ ഷാനവാസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 2024-2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജയന് കൊടുങ്ങല്ലൂര്‍ (പ്രസി.), സൈഫ് റഹ്മാന് (ജന. സെക്ര.), ആര്.കെ. ആഷിക് (ട്രഷ.), ഷാനവാസ് പുന്നിലത്ത് (കോഓഡിനേറ്റര്‍) എന്നിവരാണ് പ്രധാന ഭാരവാഹികൾ. യഹിയ കൊടുങ്ങല്ലൂര്‍ (ചെയർ.), മുഹമ്മദ് അമീര്‍ (വൈ. ചെയർ.), വി.എസ്. അബ്ദുസ്സലാം (വൈ. പ്രസി.), ഒ.എം. ഷഫീര്‍ (സെക്ര.), മുസ്തഫ പുന്നിലത്ത് (പ്രോഗ്രാം കൺ.), സുബൈര്‍ അഴിക്കോട്, അഫ്സല് പുത്തന്‍വീട്ടില്‍ (മെംബർഷിപ്പ് കോഓഡിനേറ്റർ), ഒ.എം. ഷഫീര്‍ (വെല്‍ഫെയര്‍ കൺ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ജലാൽ എമ്മാട്, ജവാദ് അബ്ദുല്ല, ടി.എന്‍. ലോജിത്, ഷംസു ചളിങ്ങാട്, അഷറഫ് പുതിയവീട്ടില്‍, ജമാൽ മാള, മെഹബൂബ് തെക്കേച്ചാലില്‍, കെ.എം. ശുക്കൂർ, പി. ജിജു അമീര്‍, തൽഹത്ത് ഹനീഫ, വിൻസൻറ് ജേക്കബ് എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.
കൂട്ടായ്മയിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ‘സുരക്ഷ’ എന്ന പേരില്‍ ആഗസ്റ്റ് 15 മുതല്‍ നിലവില്‍ വരുന്ന സഹായ പദ്ധതിക്ക് തുടക്കം കുറിക്കാനും അംഗത്വ വിതരണം ഊർജിതമാക്കാനും തീരുമാനമെടുത്തു. യോഗത്തിൽ ഷാനവാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.