കൊല്ലം ജില്ല ഒ.ഐ.സി.സിക്ക്പുതിയ നേതൃത്വം
text_fieldsഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയിലെ പുതിയ ഭാരവാഹികൾ: ശരത് സ്വാമിനാഥൻ (പ്രസി.), ഷബീർ വരിക്കപ്പള്ളി (ജന. സെക്ര.), ബിജു വെൺമണി (ട്രഷ.)
റിയാദ്: ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഷെഫീഖ് പുരക്കുന്നിൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. രഹസ്യ ബാലറ്റായാണ് തെരഞ്ഞെടുപ്പ് നടന്നത്. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അലക്സ് കൊട്ടാരക്കരയും ട്രഷററായി സത്താർ ഓച്ചിറയും തിരഞ്ഞെടുക്കപ്പെട്ടു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സെൻട്രൽ പ്രസീഡിയം കമ്മിറ്റി നിയോഗിച്ച വരണാധികാരികളായ മുഹമ്മദലി മണ്ണാർക്കാട്, റഷീദ് കൊളത്തറ, യഹ്യ കൊടുങ്ങല്ലൂർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സെന്ട്രല് കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
യോഹന്നാൻ കുണ്ടറ, നസീർ ഹനീഫ, ശാലു ദിനേശൻ (വൈ. പ്രസി.), നിസാർ പള്ളിക്കശ്ശേരിൽ, ഷാജി റാവുത്തർ (ജന. സെക്ര.), നിസാം ജലാൽ, ബിനോയ് മത്തായി, ഷൈൻ കരുനാഗപ്പള്ളി, സാബു കല്ലേലിഭാഗം, ബിജുലാൽ തോമസ്, റിയാദ് ഫസലുദ്ദീൻ (സെക്ര.), ടി.എസ്. അലക്സാണ്ടർ (ജോ. ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ. ശിഹാബ് കൊട്ടുകാട്, ഷാജി കുന്നിക്കോട്, അബ്ദുൽ സലിം അർത്തിയിൽ, ബാലു കുട്ടൻ, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, റഹ്മാൻ മുനമ്പത്ത്, നാസർ ലൈസ് എന്നിവരെ സെൻട്രൽ കമ്മിറ്റി ജനറൽ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. മജീദ് മൈത്രി, ഫൈസൽ, ഷഫീഖ് ഖരീം, അൻഷാദ് ശൂരനാട്, കബീർ മലസ്, പി.കെ. സിയാദ്, സന്തോഷ് കുമാർ, സോണി എബ്രഹാം, അസ്ഹർ, അബിൻ മുഹമ്മദ് സലിം, ആർ. ഹരി, മുഹമ്മദ് ഷഫീഖ് എന്നിവരെ ജില്ല നിർവാഹക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു.
ഷെഫീഖ് പുരക്കുന്നിൽ (പ്രസി.), അലക്സ് കൊട്ടാരക്കര (ജന. സെക്ര.), സത്താർ ഓച്ചിറ (ട്രഷ.)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.