കോട്ടയം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fieldsജിദ്ദ: ജിദ്ദയിലെ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ നിസാർ യൂസുഫ് അധ്യക്ഷത വഹിച്ചു. ജൂൺ നാലു മുതൽ സെപ്റ്റംബർ നാലുവരെ അംഗത്വ കാമ്പയിൻ നടത്തും. കെ.ഡി.പി.എയുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് അനിൽ നായർ (055 654 8301), അനീസ് മുഹമ്മദ് (056 457 6465), സിറിയക് കുര്യൻ (050 232 8084), കെ.എസ്.എ. റസാഖ് (050 753 8132) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.ഡി.പി.എ വാർഷികാഘോഷം നവംബർ 17ന് നടത്തും. ഭാരവാഹികൾ: നിസാർ യൂസുഫ് (ചെയർ), അനിൽ നായർ (പ്രസി.) അനീസ് മുഹമ്മദ് (സെക്ര.), പ്രസൂൺ ദിവാകരൻ (ട്രഷ.), സിറിയക് കുര്യൻ (വൈസ് പ്രസി.), ആശിഷ്, റഫീഖ് യൂസുഫ് (ജോ. സെക്ര), ദർശൻ മാത്യു (പ്രോഗ്രാം കൺവീനർ), മനീഷ് കുടവെച്ചൂർ, അനന്തു എം. നായർ, വിഷ്ണു ബാലരാജൻ, ഷാൻ അബു, ബാസിൽ (അംഗങ്ങൾ), പ്രശാന്ത് തമ്പി (ലോജിസ്റ്റിക്സ് കൺവീനർ), വിഷ്ണു ബാലരാജൻ, എം.എ. തൻസിൽ, ജിജോ എം. ചാക്കോ, മധു രാജേന്ദ്രൻ (അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ), ഫസിലി ഹംസ (പബ്ലിക് റിലേഷൻസ്), കെ.എസ്.എ. റസാഖ് (ചാരിറ്റി), സാജിദ് ഈരാറ്റുപേട്ട (മീഡിയ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.