Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ ജി​ദ്ദ മേ​ഖ​ല ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ ജി​ദ്ദ മേ​ഖ​ല ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ജു​നൈ​സ്, നി​ഷ നൗ​ഫ​ൽ, റ​ഫീ​ഖ് പ​ത്ത​നാ​പു​രം 

Listen to this Article

ജി​ദ്ദ: കേ​ര​ള സ​ർ​ക്കാ​റി​ന്റെ സാം​സ്‌​കാ​രി​ക വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ന്റെ ജി​ദ്ദ മേ​ഖ​ല പ്ര​വ​ർ​ത്ത​ക​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ ക​ൺ​വീ​ന​ർ ഷി​ബു തി​രു​വ​ന​ന്ത​പു​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 'എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി, അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം' ല​ക്ഷ്യ​വു​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ മ​ല​യാ​ള ഭാ​ഷ​യും സം​സ്‌​കാ​ര​വും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി മ​ല​യാ​ളം മി​ഷ​ൻ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ജി​ദ്ദ ചാ​പ്റ്റ​ർ വി​ദ​ഗ്‌​ധ സ​മി​തി അം​ഗം നി​ഷ നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ റ​ഫീ​ഖ് പ​ത്ത​നാ​പു​രം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ജി​ദ്ദ മേ​ഖ​ല ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ജു​നൈ​സ് (കോ​ഓ​ഡി​നേ​റ്റ​ർ), നി​ഷ നൗ​ഫ​ൽ (പ്ര​സി.), ടി​റ്റൊ മീ​രാ​ൻ (വൈ.​പ്ര​സി.), റ​ഫീ​ഖ് പ​ത്ത​നാ​പു​രം (സെ​ക്ര.), അ​ന​സ് ബാ​വ (ജോ.​സെ​ക്ര.).

മാ​തൃ​ഭാ​ഷാ പ​ഠ​ന​ക്ലാ​സ്, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​സാ​ഹി​ത്യ പ​രി​പാ​ടി​ക​ൾ, സാം​സ്‌​കാ​രി​ക സം​ഗ​മം, മ​ല​യാ​ളം മി​ഷ​ൻ റേ​ഡി​യോ മ​ല​യാ​ളം 'കി​ളി​വാ​തി​ൽ' പ​രി​പാ​ടി​ക​ൾ​ക്ക് യോ​ഗം രൂ​പം​ന​ൽ​കി. ജി​ദ്ദ മേ​ഖ​ല​യി​ൽ മ​ല​യാ​ളം മി​ഷ​ന്റെ കൂ​ടു​ത​ൽ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​റി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ദ്ദ മേ​ഖ​ല ക​മ്മി​റ്റി ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് നി​ല​വി​ൽ​വ​ന്ന​ത്. പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള സ​ർ​ക്കാ​റി​ന്റെ അം​ഗീ​കൃ​ത മ​ല​യാ​ളം കോ​ഴ്‌​സാ​യ 'ക​ണി​ക്കൊ​ന്ന' സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സാ​ണ് ജി​ദ്ദ മേ​ഖ​ല​യി​ലെ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​റി​നു കീ​ഴി​ൽ ജി​ദ്ദ, റി​യാ​ദ്, ദ​മ്മാം, ത​ബൂ​ക്ക്, ജി​സാ​ൻ, അ​ൽ​ഖ​സീം, അ​ബ​ഹ മേ​ഖ​ല​ക​ളി​ലാ​യി എ​ഴു​പ​തോ​ളം പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New leadership of the Indian Islamic CenterMalayalam Mission Jeddah
News Summary - New leadership for Malayalam Mission Jeddah Regional Committee
Next Story