മഞ്ചേശ്വരം കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsറിയാദ്: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു. ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ മീറ്റിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിയാദ് സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു.
റിട്ടേണിങ് ഓഫിസറായ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കാസർകോട് ജില്ല കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് മീപ്പിരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചാക്കീരി എന്നിവർ നിരീക്ഷകരായിരുന്നു.
അബ്ദുൽ ഖാദർ നാട്ടക്കൽ (ചെയർ.), മുഹമ്മദ് കുഞ്ഞി കരകണ്ടം (പ്രസി.), ഇബ്രാഹിം മഞ്ചേശ്വരം (ജന. സെക്ര.), ഇസ്ഹാഖ് പൈവളികെ (ട്രഷ.), കെ.എച്ച്. ഹമീദ് അംഗടിമൊഗർ (സീനിയർ വൈ. പ്രസി.), അക്ബർ ബായാർ, ഇല്യാസ് മൊഗ്രാൽ, ശരീഫ് ബായാർ, ഇബ്രാഹിം ഉപ്പള, മുസ്തഫ പാണ്ഡ്യാൽ (വൈ. പ്രസി.), മുഷ്താഖ് കൈക്കമ്പ, ജാഫർ അംഗഡിമുഗർ, ഡി.കെ. മുനീർ, മജീദ് ഗുഡ്ഡഗേരി, മജീദ് സുൻഖതകട്ടെ, ഫാറൂഖ് ഹൊസങ്കടി (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
യോഗത്തിൽ മണ്ഡലം പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി കരകണ്ടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹീം സോങ്കാൽ റിപ്പോർട്ട് അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട, ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ്, ജാബിർ ഫൈസി എന്നിവർ സംസാരിച്ചു. ആരിഫ് ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി. റഹീം സോങ്കാൽ സ്വാഗതവും ഇസ്ഹാഖ് പൈവളികെ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.