മർകസ് ജുബൈൽ സെൻട്രലിന് പുതിയ നേതൃത്വം
text_fieldsജുബൈൽ: വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സുന്നി മർകസ് ജുബൈൽ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. മർകസ് ദമ്മാം സോൺ ജനറൽ സെക്രട്ടറി ഹംസ എളാട് മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തിനും സമൂഹത്തിനും മാതൃകയായി മർകസ് നടത്തുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളും പുതുതായി മർകസ് ലക്ഷ്യം വെക്കുന്ന പദ്ധതികളും സേവനങ്ങളും പ്രവാസി സമൂഹത്തെ പരിചയപ്പെടുത്തണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. പ്രസിഡന്റ് ഷൗക്കത്ത് സഖാഫി അധ്യക്ഷത വഹിച്ചു. ഉമർ സഖാഫി മൂർക്കനാട് ഉദ്ഘാടനം ചെയ്തു. മർസൂഖ് സഅദി പങ്കെടുത്തു.
ജുബൈൽ മർകസ് പുതിയ ഭാരവാഹികളായി അഷ്റഫ് സഖാഫി ചെറുവണ്ണൂർ (പ്രസി.), നൗഫൽ ചിറയിൽ (ജന. സെക്ര.), സലീം നടുവട്ടം (ഫിനാൻസ് സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഇബ്രാഹിം അംജദി, എൻജി. സൽമാൻ നിലമ്പൂർ (എക്സലൻസി), ജംഹർ അലി നരിക്കുനി, അസ്ലം ബീമാപള്ളി (മീഡിയ ആൻഡ് ഐ.ടി), താജുദ്ദീൻ സഖാഫി, അക്ബർ അലി (പബ്ലിക് റിലേഷൻ), ലത്തീഫ് സഖാഫി, ഫുആദ് ചേലേബ്ര (സപ്പോർട്ട് സർവിസ്), റഫീഖ് മരഞ്ചാട്ടി, ജാഫർ കൊടിഞ്ഞി (ഇന്റർ സ്റ്റേറ്റ് റിലേഷൻഷിപ്), ശുക്കൂർ മുസ്ലിയാർ, അബ്ദുൽ ജലീൽ കൊടുവള്ളി, മജീദ് അണ്ടോണ, ഹൈദർ കുറ്റിപ്പുറം, ശരീഫ് മണ്ണൂർ, ഷൗക്കത്ത് സഖാഫി (എക്സിക്യൂട്ടിവ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.