മർകസ് സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
text_fieldsദമ്മാം: മർകസ് സൗദി ചാപ്റ്റർ വരുന്ന രണ്ടു വർഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. ചാപ്റ്റർ വാർഷിക കൗൺസിലോടെയാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
മദീന മുനവ്വറയിൽ അൽസമാൻ ഹോട്ടലിൽ നടന്ന വാർഷിക കൗൺസിൽ പരിപാടി മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മർകസ് സമൂഹത്തിൽ നാലര പതിറ്റാണ്ടുകൊണ്ട് ഉണ്ടാക്കിത്തീർത്ത വൈജ്ഞാനിക വിപ്ലവവും സാമൂഹിക, സാംസ്കാരിക മുന്നേറ്റവും ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും മർകസ് പടുത്തുയർത്തിയ നോളജ് സിറ്റി നാനാതുറയിലുള്ള വൈജ്ഞാനിക കുതിച്ചുചാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അഹ്മദ് നിസാമി ഇരിങ്ങല്ലൂരിന്റെ ആധ്യക്ഷതയിൽ സൗദിയിലെ മക്ക, മദീന, റിയാദ്, ദമ്മാം, ഖമീസ് സോണിലെ കൗൺസിലർമാർക്കു പുറമെ ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്, അലുമ്നി, സഖാഫി ശൂറ എന്നീ നാഷനൽ നേതൃത്വവും പങ്കെടുത്തു. അബ്ദുൽ ഗഫൂർ വാഴക്കാട് ജിദ്ദ (പ്രസിഡന്റ്), ഹംസ എളാട് ദമ്മാം (ജനറൽ സെക്രട്ടറി), ഉമർ ഹാജി വെളിയംകോട് റിയാദ് (ഫിനാൻസ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ഹനീഫ് അമാനി മക്ക, മുജീബ് കാലടി റിയാദ് (സപ്പോർട്ട് ആൻഡ് സർവിസ്), അഹ്മദ് നിസാമി ഇരിങ്ങല്ലൂർ ദമ്മാം, ത്വൽഹത്ത് കോഴിക്കോട് തായിഫ് (എക്സലൻസി ആൻഡ് ഇന്റർ സ്റ്റേറ്റ്), മുഹ്യിദ്ദീൻ സഖാഫി മദീന, ശിഹാബ് സവാമ ബുറൈദ (പി.ആർ ആൻഡ് മീഡിയ), മഹമൂദ് സഖാഫി ഖമീസ്, നൗഫൽ ചിറയിൽ ജുബൈൽ (നോളജ്) എന്നിവരാണ് കാബിനറ്റ് അംഗങ്ങൾ.
മുജീബ് എ.ആർ നഗർ (ഐ.സി.എഫ്), അഫ്സൽ സഖാഫി (ആർ.എസ്.സി), ഉമർ ഹാജി വെളിയംകോട്, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഫാറൂഖ് സഖാഫി (ആർ.എസ്.സി), ഷാജഹാൻ മദീന, ശരീഫ് സഖാഫി മർകസ് മദീന എന്നിവർ ആശംസകളർപ്പിച്ചു. കൗൺസിലിൽ ചാപ്റ്റർ സെക്രട്ടറി അബ്ദുൽ ഗഫൂർ വാഴക്കാട് സ്വാഗതവും അഷ്റഫ് കൊടിയത്തൂർ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.