നവയുഗം വായനവേദിക്ക് പുതിയ നേതൃത്വം
text_fieldsദമ്മാം: നവയുഗം സാംസ്കാരികവേദി വായനവേദിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. വായനവേദി കേന്ദ്രകൺവെൻഷനാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഷീബ സാജൻ (പ്രസി.), ലാലു ദിവാകരൻ (വൈ. പ്രസി.), ജാബിർ ഇബ്രാഹിം (സെക്ര.), അമീന റിയാസ് (ജോ. സെക്ര.), സുരേന്ദ്രൻ (ലൈബ്രേറിയൻ) എന്നിവരാണ് വായനവേദി ഭാരവാഹികൾ. സാഹിത്യത്തെയും വായനയെയും പ്രോത്സാഹിപ്പിക്കുന്ന ഒട്ടേറെ പരിപാടികൾ വായനവേദിയുടെ നേതൃത്വത്തിൽ അടുത്ത മാസങ്ങളിൽ അരങ്ങേറുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
നവയുഗം വായനവേദിയുടെ ലൈബ്രറി വർഷങ്ങളായി ദമ്മാമിൽ പ്രവർത്തിക്കുന്നുണ്ട്. പുസ്തകങ്ങൾ വായിക്കാൻ താൽപര്യം അറിയിക്കുന്നവർക്ക് അതിൽനിന്നും പുസ്തകങ്ങൾ എത്തിച്ചുനൽകും. ഈ സേവനം പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.