ഒ.ഐ.സി.സി കോട്ടയം ജില്ലക്ക് പുതിയ നേതൃത്വം
text_fieldsറിയാദ്: ഒ.ഐ.സി.സി കോട്ടയം ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.പി.സി.സിയുടെയും ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടേയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചത്. റിയാദ് ശുമൈസിയിലെ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രിസൈഡിങ് ഓഫിസർമാരായ റസാഖ് പൂക്കോട്ടുപാടം, ഷാജി സോനാ എന്നിവർ നിയന്ത്രിച്ചു.
ബഷീർ സാപ്റ്റ്കോ (പ്രസി.), ഷിജു പാമ്പാടി (ജന. സെക്ര., സംഘടന ചുമതല), ജിയോ തോമസ് (ട്രഷറർ), ജോസഫ് പുത്തൻതറ, സി.കെ. തോമസ്, സകീർ റാവുത്തർ (വൈസ് പ്രസി.), അജിത് തോമസ്, അബ്ദുൽ കരീം ഫൈസൽ രാജ്, ജിൻ ജോസഫ് (ജോ. സെക്ര.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ബോബിൻ കെ. റോയ്, മുഹമ്മദ് ബിലാൽ, അനീഷ് വെച്ചുപറമ്പിൽ, റോണിമോൻ ജോസഫ്, സെബിൻ ജോസഫ്, സക്കീർ ഹുസൈൻ, അമീർ അബ്ദുൽ ഹമീദ്, വിൽസൺ ആൻറണി, സജിമോൻ പ്ലാപ്പറമ്പിൽ, ഡെന്നീസ് മാത്യു, പ്രതിൻ ജേക്കബ് എബ്രഹാം, നിഷാദ് അതിരമ്പുഴ, സുനി ബഷീർ, ജോസിൻ ജിയോ, സിമി ഷിജു, ഡോ. ജാസ്മിൻ പ്രതിൻ എന്നിവരെ നിർവാഹകസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. ബാസ്റ്റിൻ ജോർജ്, ടോം സി. മാത്യു എന്നിവരാണ് ജനറൽ കൗൺസിൽ പ്രതിനിധികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.