ഒ.ഐ.സി.സി കോഴിക്കോട് ജില്ലക്ക് പുതിയ നേതൃത്വം
text_fieldsറിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സെൻട്രൽ കമ്മിറ്റി നിയോഗിച്ച വരണാധികാരി അബ്ദുല്ല വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാട്കുന്ന്, ഗ്ലോബൽ കമ്മിറ്റി മിഡിൽ ഈസ്റ്റ് കൺവീനർ റഷീദ് കൊളത്തറ എന്നിവരുടെ നിരീക്ഷണത്തിൽ പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേനെയാണ് തെരഞ്ഞെടുത്തത്. മോഹൻദാസ് വടകര, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി എന്നിവർ നേതൃത്വം നൽകി.
എം.ടി. ഹർഷാദ് (പ്രസി.), ഉമർ ഷരീഫ് (ജന. സെക്ര., സംഘടനാ ചുമതല), അനീഷ് അബ്ദുല്ല, ജബ്ബാർ കക്കാട് (ജന. സെക്ര.), റഫീഖ് എരഞ്ഞിമാവ് (ട്രഷ.), സൻജ്ജീർ കോളിയോട്ട്, എൻ.കെ. ഷമീം, മജു സിവിൽ സ്റ്റേഷൻ, നയിം കുറ്റ്യാടി (വൈ. പ്രസി.), ശിഹാബ് കൈതപ്പൊയിൽ, ജോൺ കക്കയം, സവാദ്, റിഫായി, സി.വി.ആർ. ജംഷാദ് (സെക്രട്ടറിമാർ), പി.പി. യൂസഫ് (ജോ. ട്രഷറർ), സഫാദ് അത്തോളി (ജീവകാരുണ്യം), ഹാറൂൺ (സപ്പോർട്ടിങ് വെൽഫെയർ), നാസർ മാവൂർ (സ്പോർട്സ് കൺവീനർ), അൽത്താഫ് കാലിക്കറ്റ് (സാംസ്ക്കാരിക കൺവീനർ), സി.കെ. സാദിഖ് (മീഡിയ കൺവീനർ), മാസിൻ ചെറുവാടി (ഐ.ടി വിങ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
സെൻട്രൽ കമ്മിറ്റി ജനറൽ കൗൺസിൽ അംഗങ്ങളായി റഷീദ് കൊളത്തറ, നവാസ് വെള്ളിമാട് കുന്ന്, ഷഫീഖ് കിനാലൂർ, അബ്ദുൽ കരീം കൊടുവള്ളി, മോഹൻദാസ് വടകര, അശ്റഫ് മേച്ചേരി, സഫാദ് അത്തോളി, റഫീഖ് എരഞ്ഞിമാവ്, നാസർ മാവൂർ, എൻ.കെ. ഷമീം, ശിഹാബ് കൈതപ്പൊയിൽ, റിഫായി എന്നിവരെ തെരഞ്ഞെടുത്തു. ജില്ല നിർവാഹക സമിതി അംഗങ്ങളായി മുഹമ്മദ് ഇഖ്ബാൽ, അജ്മൽ പുതിയങ്ങാടി, അബ്ദുൽ ഗഫൂർ മാവൂർ, ടി.പി. അബ്ദുൽ അസീസ്, എം.പി. അബൂബക്കർ കോയ, സിദ്ധീഖ് പന്നിയങ്കര, എം.പി. ജിഫിർ, കെ.എം. അബൂബക്കർ, നിഷാദ് ഗോതമ്പറോഡ്, മുജീബ് റഹ്മാൻ തിരുവമ്പാടി, അസ്കർ മുല്ലവീട്ടിൽ, വി.പി. ജോതിഷ്, ഫൈസൽ കക്കാട്, അബ്ദുൽ സത്താർ കാവിൽ, വി.കെ. അബ്ദുൽ കരീം, മുഹമ്മദ് ജംഷീർ, ഇസ്മാഈൽ കുന്ദമംഗലം, മുഹമ്മദ് അനഫ് ബേപ്പൂർ, അനീസ് കൊടുവള്ളി, ഷിബി ചാക്കോ, ടി.പി. അസ്ലം, വി.പി. അബ്ദുൽ നാസർ, ഒ.പി. ഹാരിസ്, മുസ്തഫ, ഹരീഫ്, അബ്ദുറഹ്മാൻ എന്നിവരെയും തെരഞ്ഞെടുത്തു.
നിയുക്ത പ്രസിഡൻറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ ഭാരവാഹി യോഗത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി ജില്ല കമ്മിറ്റി നിർമിച്ച് നൽകുന്ന ‘ഇന്ദിരാജി സ്നേഹഭവന’ പദ്ധതിയുടെ ഫണ്ട് ശേഖരണാർഥം കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന കളർ ഫെസ്റ്റ് മത്സരം ജനുവരി അവസാനവാരത്തിൽ നടത്തുവാൻ തീരുമാനിച്ചു. ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യോഗ നടപടികൾ അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.