‘പത്തനംതിട്ട ജില്ല സംഗമ’ത്തിന് പുതിയ നേതൃത്വം
text_fieldsസന്തോഷ് ജി. നായർ (പ്രസി.), നൗഷാദ് ഇസ്മായിൽ (ജന. സെക്ര), ജോർജ് വർഗീസ് (ട്രഷ.)
ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ‘പത്തനംതിട്ട ജില്ല സംഗമ’ ത്തിന് (പി.ജെ.എസ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ജോസഫ് വർഗീസ് (രക്ഷാധികാരി), സന്തോഷ് ജി നായർ (പ്രസി.), നൗഷാദ് ഇസ്മായിൽ (ജന. സെക്ര), ജോർജ് വർഗീസ് (ട്രഷ.), അയൂബ് ഖാൻ പന്തളം (വൈസ് പ്രസി. അഡ്മിൻ), മാത്യു തോമസ് (വൈസ് പ്രസി. ആക്ടിവിറ്റി), ജയൻ നായർ, ഷറഫുദ്ദീൻ (ഉപദേശക സമിതി), എൻ.ഐ. ജോസഫ് (ജോ.സെക്ര.), വിലാസ് കുറുപ്പ് (പി.ആർ.ഒ), അലി റാവുത്തർ തേക്കുതോട് (ക്ഷേമകാര്യം), അജിത് നായർ (കൾചറൽ), മനോജ് മാത്യു (ബാലജനവേദി), നവാസ് റാവുത്തർ (ലോജിസ്റ്റിക്), അനിൽ കുമാർ (സ്പോർട്സ്), ദിലീഫ് ഇസ്മായിൽ (സ്പോണ്സര് കമ്മിറ്റി), സജി ജോർജ് (മെഡിക്കൽ വിഭാഗം), രഞ്ജിത് നായർ (പി.ജെ.എസ്. ബീറ്റ്സ് ), അബ്ദുൽ മുനീർ (ചീഫ് ഏരിയ കോഓഡിനേറ്റർ), വർഗീസ് ഡാനിയൽ, എബി ചെറിയാൻ, അനിൽ ജോൺ, മനു പ്രസാദ്, സിയാദ് അബ്ദുല്ല, സന്തോഷ് പൊടിയൻ, ഹൈദർ അലി, അനൂപ് ജി. നായർ, റാഫി (എക്സി. അംഗങ്ങൾ).
പി.ജെ.എസ് അംഗങ്ങൾക്ക് നോർക്ക ഐ.ഡി കാർഡ്, ക്ഷേമനിധിയിൽ അംഗത്വം, പ്രധാനമന്ത്രി പ്രവാസി യോജന പദ്ധതികളിൽ അംഗത്വം എന്നിവ ചെയ്തു നൽകുന്നതാണെന്നും, അംഗങ്ങൾക്കും പത്തനംതിട്ട ജില്ല നിവാസികൾക്കും, പ്രവാസി സമൂഹത്തിനുമായി ഒട്ടേറെ ജീവകാരുണ്യ പ്രവര്ത്തനങ്ങള് ജിദ്ദയിലും നാട്ടിലും പി. ജെ. എസ് നടത്തിവരുന്നതായും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി സന്തോഷ് ജി. നായർ (0508646093), നൗഷാദ് ഇസ്മായിൽ (0532505929),വിലാസ് കുറുപ്പ് (0551056087) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.