പ്രവാസി വെൽഫെയർ അൽഖോബാർ മേഖലക്ക് പുതിയ നേതൃത്വം
text_fieldsഅൽഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ മേഖല കമ്മിറ്റി അടുത്ത രണ്ടുവർഷത്തേക്ക് പുതിയ ഭാരവാഹികളെയും റീജനൽ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻറ് മുഹ്സിൻ ആറ്റാശ്ശേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമരങ്ങളിലൂടെ കടന്നുവന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ പിണറായി വിജയൻ വിലക്കയറ്റംകൊണ്ട് പൊരുതിമുട്ടുന്ന ജനങ്ങളുടെ ന്യായമായ സമരങ്ങളെ അടിച്ചമർത്തുന്നത് മാടമ്പിത്തരമാണെന്ന് യോഗം വിലയിരുത്തി.
പുതിയ ഭാരവാഹികളായി അൻവർ സലിം (പ്രസി.), ഷജീർ ടൂണേരി (ജന.സെക്ര.), കെ.എം. സാബിഖ് (ട്രഷ.), അഡ്വ. നവീൻ കുമാർ (ജനസേവനം), ഷനോജ് തിരുവനന്തപുരം, ഫൗസിയ അനീസ് (വൈ. പ്രസി.), നൗഫർ മമ്പാട്, ഹാരിസ് തിരുവനന്തപുരം (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടിവ് അംഗങ്ങളായി പർവേസ് മുഹമ്മദ്, സിറാജ് തലശ്ശേരി, പി.ടി. അഷ്റഫ്, മുഹമ്മദ് സഫ്വാൻ, നജ്മുസ്സമാൻ, സന്തോഷ് കുമാർ, എ.കെ. ഇൽയാസ്, ആരിഫ് അലി, കമറുദ്ദീൻ വടകര, ആരിഫ നജ്മുസ്സമാൻ, അനീസ സിയാദ്, ജുബൈരിയ ഹംസ, എം.എസ്. സിയാദ്, റഊഫ് അണ്ടത്തോട്, താഹ കൊടുങ്ങല്ലൂർ, ഖലീലുറഹ്മാൻ അന്നടക്ക എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.