പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസിന് പുതിയ നേതൃത്വം
text_fieldsറിയാദ്: പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റിയുടെ രണ്ടുവർഷ കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. പുതിയ ഭാരവാഹികളായി ഖലീൽ പാലോട് (പ്രസി.), ബാരിഷ് ചെമ്പകശ്ശേരി (ജന. സെക്ര.), എം.പി. ഷഹ്ദാൻ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
പ്രവാസി വെൽഫെയർ സൗദി കേന്ദ്രകമ്മിറ്റിയംഗം മുഹ്സിൻ ആറ്റശ്ശേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അരികുവത്കരിക്കപ്പെടുകയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും അനിവാര്യമായിട്ടുള്ളതെന്നും പ്രവാസി വെൽഫെയറിന്റെ ലക്ഷ്യമതാണെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയംഗം അബ്ദുറഹീം തിരൂർക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏരിയകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 65 അംഗ ഇലക്ടറൽ കോളജിൽനിന്നും നിർവാഹക സമിതിയംഗങ്ങളെയും മറ്റ് ഭാരവാഹികളെയും തിരഞ്ഞെടുത്തു.
അഡ്വ. റെജി, അജ്മൽ ഹുസൈൻ, അഷ്റഫ് കൊടിഞ്ഞി (വൈ. പ്രസി.), ഷഹനാസ് സാഹിൽ, സുനിൽ കുമാർ (സെക്ര.), സാജു ജോർജ്, സലീം മാഹി, ടി.എസ്. സൈനുൽ ആബിദ്, ശിഹാബ് കുണ്ടൂർ, റിഷാദ് എളമരം, അഫ്നിദ അഷ്ഫാഖ്, അഖീൽ നാസിം, ആയിഷ അലി, സി.പി. അൻവർ സാദത്ത്, അസ്ലം കുനിയിൽ.
ബഷീർ പാണക്കാട്, എൻ.എൻ. ദാവൂദ്, പി.പി. ഇർഷാദ്, ഫൈസൽ കൊല്ലം, ഹാരിസ് മക്കാർ, നിയാസ് അലി, സിദ്ദിഖ് ആലുവ (സെൻട്രൽ കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സാജു ജോർജ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി കഴിഞ്ഞ രണ്ടു വർഷത്തെ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.