പുളിയംപറമ്പ് പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം
text_fieldsകെ.എം. മർസൂഖ് (ചെയർ.), സി. അമീർ (ജന. കൺ.), സി. ഇക്ബാൽ (ട്രഷ.)
റിയാദ്: പുളിയംപറമ്പ് പ്രവാസി കൂട്ടായ്മ (പേസ്) 2025-26 വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. കെ.എം. മർസൂഖ് (ചെയർമാൻ), സി. അമീർ (ജനറൽ കൺവീനർ), സി. ഇക്ബാൽ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. റഹീം കടൂരൻ, പി.കെ.പി. ശുക്കൂർ (വൈസ് ചെയർമാൻമാർ), എൻ. നൗഷാദ് (ജോ. കൺ.), എ.ടി. ജാബിർ (ഓർഗ. സെക്ര.), പി. ശാഹുൽ ഹമീദ്, ടി. അൻവർ, സി. ബാവ, കെ.കെ. ജാബിർ, എ. സിദ്ദീഖ്, കെ. ഹിജാസ് (കമ്മിറ്റിയംഗങ്ങൾ).
എം.വി. ഇബ്രാഹിം ഹുദവിയുടെ പ്രാർഥനയോടെ യോഗപരിപാടി ആരംഭിച്ചു. ചെയർമാൻ ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. മുൻ പ്രവാസി കാരണവർ കെ.എം. കുട്ടിരായീൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. കെ. റഹീം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സി. ഇക്ബാൽ കണക്കവതരിപ്പിച്ചു. പ്രവാസി കാരണവർ സി. ബാപ്പുട്ടി കമ്മിറ്റി പ്രഖ്യാപനം നടത്തി. സൈദ് കുണ്ടിൽ, സൈദ് കുമ്മാളി, ഖാലിദ് മാസ്റ്റർ, സി.കെ.എം. ഫൈസി, പി.കെ. ഷുക്കൂർ, എൻ. നൗഷാദ്, ടി. അൻവർ, ബാപ്പു കപ്പേക്കാട്ട്, ടി. നജ്മുദ്ദീൻ, പി. ഷാഹുൽ ഹമീദ്, കെ. ഹംസ, എം. സക്കീർ, കെ.കെ. ജാബിർ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ നൂറുദ്ദീൻ സഖാഫി സ്വാഗതവും എ. അൻസാർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.