Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​...

റി​യാ​ദ്​ കെ.​എം.​സി.​സി ശി​ഫ ഏ​രി​യ​ക്ക്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
റി​യാ​ദ്​ കെ.​എം.​സി.​സി ശി​ഫ ഏ​രി​യ​ക്ക്​ പു​തി​യ നേ​തൃ​ത്വം
cancel
camera_alt

ഉ​മ​ർ ഹാ​ജി അ​മാ​ന​ത്ത്​ (പ്ര​സി), മ​നാ​ഫ് മ​ണ്ണൂ​ർ (ജ​ന. സെ​ക്ര), ഇ​ബ്രാ​ഹിം ദേ​ശ​മം​ഗ​ലം (ട്ര​ഷ)

റി​യാ​ദ്​: കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ശി​ഫ ഏ​രി​യ ഘ​ട​കം പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ശി​ഫ ലു​ലു ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ദാ​റു​സ്സ​ലാം സ​മി​തി ക​ൺ​വീ​ന​ർ ഉ​മ​ർ അ​മാ​ന​ത്ത്​ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്ര​വാ​സി കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ റ​ഹ്‌​മാ​ൻ ഫാ​റൂ​ഖ് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ, അ​ഷ്​​റ​ഫ് വെ​ള്ള​പാ​ടം, ജാ​ബി​ർ വാ​ഴ​മ്പു​റം, മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി, മു​നീ​ർ തി​രൂ​ര​ങ്ങാ​ടി, അ​നീ​സ് ബാ​ബു വ​ണ്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ ക​രീം മൗ​ല​വി പാ​ണ്ടി​ക്കാ​ട് ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സ​ഫീ​ർ തി​രൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​ബ്രാ​ഹിം ദേ​ശ​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഉ​മ​ർ ഹാ​ജി അ​മാ​ന​ത്ത്​ (പ്ര​സി), മ​നാ​ഫ് മ​ണ്ണൂ​ർ (ജ​ന. സെ​ക്ര), ഇ​ബ്രാ​ഹിം ദേ​ശ​മം​ഗ​ലം (ട്ര​ഷ), സി​യാ​ദ് എ​റി​യാ​ട്, നി​സാ​ർ, യാ​സീ​ൻ തി​രൂ​ർ, സ​മീ​ർ ഇ​രി​ട്ടി (വൈ. ​പ്ര​സി), റ​ഈ​സ് കാ​ലി​ക്ക​റ്റ്, നൗ​ഫ​ൽ ഒ​ട​മ​ല, സ​മ​ദ് തൂ​ത, അ​ബ്​​ദു​ൽ​ക​രീം മൗ​ല​വി (ജോ. ​സെ​ക്ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhgulf newssaudi news
Next Story