റിയാദ് ഒ.ഐ.സി.സിക്ക് പുതുനേതൃത്വം; അബ്ദുല്ല വല്ലാഞ്ചിറ പ്രസിഡൻറ്
text_fieldsറിയാദ്: ഒ.ഐ.സി.സിയുടെ ഒരു വർഷത്തിലേറെ നീണ്ട മെംബർഷിപ് കാമ്പയിനും ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പും പൂർത്തിയാക്കി സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. കഴിഞ്ഞ 13 വർഷം കുഞ്ഞി കുമ്പള പ്രസിഡന്റായ കമ്മിറ്റിയുടെ തുടർച്ചയായാണ് പുതിയ കമ്മിറ്റി നിലവിൽ വരുന്നത്.
സമവായ ചർച്ചകൾക്ക് നേതൃത്വം കൊടുത്തത് ഗ്ലോബൽ മെംബർ നൗഫൽ പാലക്കാടനും മുൻ പ്രസിഡൻറ് കുഞ്ഞി കുമ്പളയുമായിരുന്നു. അബ്ദുല്ല വല്ലാഞ്ചിറയാണ് പുതിയ പ്രസിഡൻറ്. നവാസ് വെള്ളിമാട്കുന്ന് (വർക്കിങ് പ്രസി.), ഫൈസൽ ബഹസ്സൻ (ഓർഗ. ജന. സെക്ര.), സുഗതൻ നൂറനാട് (ട്രഷ.), കുഞ്ഞി കുമ്പള (ചെയർ.), രഘുനാഥ് പറശ്ശിനിക്കടവ്, സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട് (സീനിയർ വൈ. പ്രസി.), ബാലുക്കുട്ടൻ, ശുകൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത് (വൈ. പ്രസി.), ഷംനാദ് കരുനാഗപ്പള്ളി, നിഷാദ് ആലംകോട്,
സകീർ ദാനത്ത്, സുരേഷ് ശങ്കർ (ജന. സെക്ര.), കരീം കൊടുവള്ളി (അസി. ട്രഷ.), നാദിർഷ റഹ്മാൻ (ഓഡിറ്റർ), ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, സാജൻ കടമ്പാട്, ജോൺസൺ മാർക്കോസ്, റഫീഖ് വെമ്പായം, അഷ്റഫ് കീഴ്പ്പള്ളിക്കര, രാജു പപ്പുള്ളി, ഹകീം പട്ടാമ്പി, ബാസ്റ്റിൻ ജോർജ് (സെക്രട്ടറിമാർ), അഷറഫ് മേച്ചേരി (മീഡിയ കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. നിർവാഹക സമിതി അംഗങ്ങളായി ഡൊമിനിക് സാവിയോ, ടോം സി മാത്യു, വി.എം. മുസ്തഫ, നാസർ മാവൂർ, സഫീർ ബുർഹാൻ, അഷ്റഫ് മീഞ്ചന്ത.
സന്തോഷ്, നാസർ ലെയ്സ്, മുഹമ്മദ് ഖാൻ, ഹാഷിം പാപ്പിനിശ്ശേരി, ജയൻ കൊടുങ്ങല്ലൂർ എന്നിവരെ തെരഞ്ഞെടുത്തു. കുഞ്ഞി കുമ്പളയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, റഹ്മാൻ മുനമ്പത്ത്, ഷാജി സോണ, മജീദ് ചിങ്ങോലി തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ ബഹസ്സൻ നന്ദി പറഞ്ഞു.
കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അബ്ദുല്ല വല്ലാഞ്ചിറ മമ്പാട് എം.ഇ.എസ് കോളജിൽ പഠിക്കുമ്പോൾ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെ.എസ്.യു മലപ്പുറം ജില്ല ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിലമ്പൂർ ടൗൺ പ്രസിഡൻറ് എന്നീ ഭാരവാഹിത്വങ്ങൾ വഹിച്ചശേഷം 1996ലാണ് സൗദിയിലെത്തുന്നത്. റിയാദിൽ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ ഫോറത്തിന്റെ ജനറൽ കൺവീനറുമായി പ്രവർത്തിച്ചു. 2010 മുതൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയിൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചുവരുകയായിരുന്നു. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സ്ഥാപകരിലൊരാളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.