സവേക് റിയാദ് കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsറിയാദ്: സൗദി വെളിയങ്കോട് കൂട്ടായ്മയായ ‘സവേക്’ റിയാദ് കമ്മിറ്റി പുതിയ നേതൃത്വം നിലവിൽ വന്നു. റിയാദ് എക്സിറ്റ് 18ലെ അൽ ബിലാദ് ഇസ്തിറാഹയിൽ നടന്ന നാലാം വാർഷികാഘോഷത്തിലാണ് 2024-25 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പരിപാടിയോടൊനുബന്ധിച്ച് റിയാദിൽ ആദ്യമായി ‘മുട്ടിപ്പാട്ട്’ അരങ്ങേറി.
സമദ് കാസർകോട് മുട്ടിപ്പാട്ടിന് നേതൃത്വം നൽകി. വെളിയൻകോട് കൂട്ടായ്മയിലെ കലാകാരന്മാരായ അൻവർഷ, ഷമീറ കബീർ, ഷമീല റസാഖ്, ഫിദ നഹ്മ എന്നിവരുടെയും ഒപ്പം സത്താർ മാവൂർ, ബീഗം നിസാർ ഗുരിക്കൾ, ദിൽഷദ് കൊല്ലം, ഷിജു റഷീദ് എന്നിവരുടെയും കലാസന്ധ്യയും അരങ്ങേറി. ഫണ്ണി ഗെയിംസ്, കിസ് മത്സരം എന്നിവക്ക് സിയാഫ് വെളിയൻകോട് നേതൃത്വം നൽകി. അജ്മൽ, റസാഖ്, അൻവർഷ, ആഷിഫ് എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. കബീർ കാടൻസ് പരിപാടി നിയന്ത്രിച്ചു.
ഭാരവാഹികൾ: മനാഫ് (പ്രസി.), ടി.പി. ജാഫർ (ജന. സെക്ര.), അൻവർ ഷാ (ട്രഷ.), സുലൈമാൻ, ഇ.പി. ലത്തീഫ് (രക്ഷാധികാരികൾ), ലത്തീഫ് എരമംഗലം (വൈ. പ്രസി.), അജ്മൽ നാലകത്ത് (ജോ. സെക്ര.), ഒ.ഒ. മുഖ്താർ (ഫിനാൻസ് അസി.), സിയാഫ് (ഐ.ടി), കബീർ കാടൻസ് (മീഡിയ), ആഷിഫ് (സ്പോർട്സ് ആൻഡ് ആർട്സ്), റസാഖ് (പബ്ലിക് സർവിസ് ചെയ.), റസാഖ് (കൺ), മൻസൂർ, സാലിഹ് കുഞ്ഞിപ്പ (ജോബ് ഡെസ്ക്), മുനീർ, സമീർ, ഇ. റഫീഖ്, അലി പാണ്ടത്ത് (എക്സി. മെമ്പർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.