കേരള കലാസാഹിതിക്ക് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ: പ്രവാസി സാംസ്കാരിക രംഗത്ത് നീണ്ട സേവനപാരമ്പര്യമുള്ള ജിദ്ദയിലെ കേരള കലാസാഹിതിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഇഫ്താർ സംഗമത്തിലും വാർഷിക ജനറൽ ബോഡി യോഗത്തിലുമാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. ഹറാസാത്ത് വില്ലയിൽ നടന്ന ചടങ്ങിൽ സ്ഥാപകാംഗം പി.പി. ഉമർഫാറൂഖ് കൂട്ടായ്മയുടെ ആദ്യകാലാനുഭവങ്ങൾ അയവിറക്കി സംസാരിച്ചു. കലാസാഹിതിയുടെ ആരംഭകാലത്ത് നൃത്തകലയിൽ കഴിവ് തെളിയിച്ച അബൂദബിയിൽ നിന്നെത്തിയ സാനിയ അലവിയും സംസാരിച്ചു. ആദ്യകാല അംഗം റജിയ വീരാൻ രചിച്ച് നാട്ടിലും ഷാർജ ബുക്ക് ഫെയറിലും പ്രകാശനം ചെയ്ത നാല് പുസ്തകങ്ങൾ പി.പി. ഉമർ ഫാറൂഖ് ഏറ്റുവാങ്ങി. പ്രസിഡൻറ് അഷ്റഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ദുബൈയിലേക്ക് സ്ഥലം മാറിപ്പോകുന്ന ബ്രഷ്നേവിനും കുടുംബത്തിനും യാത്രയയപ്പ് നൽകി.
ഭാരവാഹികൾ: മുസാഫിർ (രക്ഷാ.), അഷ്റഫ് കുന്നത്ത്, മോഹൻ ബാലൻ, ഷാജഹാൻ വലിയകത്ത്, സജി കുര്യാക്കോസ്, നൗഷാദ് റാവുത്തർ, എ. അലവി, വീരാൻകുട്ടി, സലീന മുസാഫിർ (ഉപദേശക സമിതി), ഷാനവാസ് കൊല്ലം (പ്രസി.), കെ.വി. സന്തോഷ്, ഫസ്ലിൻ അബ്ദുൽ ഖാദർ, മുഹമ്മദ് സമീർ (വൈ. പ്രസി.), മാത്യു വർഗീസ് (ജന. സെക്ര.), മുഹമ്മദ് റാസിഖ്, സാജൻ നായർ, കെ.കെ. ജോൺസൺ (ജോ. സെക്ര.), ഡാർവിൻ ആന്റണി (ട്രഷ.), കെ.എ. നിഷാദ് (പബ്ലിക് റിലേഷൻസ് ഓഫിസർ), ശിവാനന്ദൻ (കൾചറൽ കൺ.), റസിൻ റഫീഖ് (ജോയൻറ് കൺ.), അജ്മൽ നസീർ (സ്പോർട്സ് കൺ.), കെ.പി. പ്രകാശ് (ലോജിസ്റ്റിക്സ് കൺ.), ദിജേഷ് (ജോ. കൺ.), ജാൻസി മോഹൻ (ലേഡീസ് കൺ.), കൃപ സന്തോഷ്, ഹസീന ബാബു (ജോ. കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.