ഗ്ലോബൽ കെ.എം.സി.സി എറണാകുളം ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsദമ്മാം: കോവിഡ് മഹാമാരിയുടെ ഭാഗമായി പ്രവാസ ലോകത്തേക്ക് മടങ്ങാൻ സാധിക്കാതെ തൊഴിൽ നഷ്ടപ്പെട്ട് ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ഗ്ലോബൽ കെ.എം.സി.സി എറണാകുളം ജില്ല പ്രവർത്തകസമിതി ഓൺലൈനിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.
പ്രവാസി തൊഴിൽമേഖലയെ ആശ്രയിക്കുന്ന 15 ലക്ഷത്തിലേറെ പ്രവാസികൾ ദുരിതമനുഭവിക്കുന്നുണ്ടെന്ന കണക്കുകൾ പുറത്തുവന്നത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഗൗരവമായി കാണണമെന്ന് ഭാരവാഹികൾ പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്ഥാനതലത്തിലുള്ള കണക്കുകൾ എടുക്കുമ്പോൾ പ്രവാസലോകത്ത് മരിച്ചവരെ കൂടി ഉൾപ്പെടുത്തി സുപ്രീംകോടതി നിർദേശിച്ച നഷ്ടപരിഹാരം കുടുംബനാഥനെ നഷ്ടപ്പെട്ട പ്രവാസികൾക്കു കൂടി ലഭ്യമാക്കാനുള്ള അടിയന്തര നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ചടങ്ങിൽ നാസർ എടവനക്കാട് അധ്യക്ഷത വഹിച്ചു. ഷുക്കൂർ കരിപ്പായി, ഷാനവാസ് മൂവാറ്റുപുഴ, ഷിയാസ് ഖത്തർ, ഉമർ പനായിക്കുളം ബഹ്റൈൻ, അബ്ദുൽ ജലീൽ എടത്തല, അമീർ ബീരാൻ, ആഷിഖ് കൊച്ചി റിയാദ്, ജലീൽ പുല്ലാരി മക്ക, അലി പുത്തിരി, ശാബിൽ പേഴക്കാപ്പിള്ളി, ഷഫീഖ് സലീം ഇലഞ്ഞിക്കായിൽ, അഹമ്മദ് രിഫായി അബൂദബി, ഹമീദ് കളമശ്ശേരി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: നാസർ എടവനക്കാട് ജിദ്ദ (പ്രസി), സാദിഖ് ഖാദർ കുട്ടമശ്ശേരി ദമ്മാം, ജിബിൻ ഷാ ഖത്തർ (വൈ. പ്രസി.), എ.എച്ച്. അബ്ദുൽ സമദ് ചെമ്പറക്കി ദുബൈ (ജന. സെക്ര), ഉസ്മാൻ പരീത് റിയാദ് (ഓർഗ. സെക്ര), നവാസ് നേര്യമംഗലം മദീന (ജോ. സെക്ര), അബ്ദുൽ അസീസ് തൃക്കാക്കര ഒമാൻ (ട്രഷ), സിറാജ് ആലുവ അൽഖോബാർ (മീഡിയാ കൺ), മുഹമ്മദ് ഷാഫി ജിദ്ദ (പ്രോഗ്രാം കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.