ജിദ്ദ സീസണിന് പുതിയ ലോഗോ
text_fieldsജിദ്ദ സീസണിന്റെ പുതിയ ലോഗോ
ജിദ്ദ: ജിദ്ദ സീസണിന്റെ ലോഗോ പരിഷ്കരിച്ചു. മക്ക ഡെപ്യൂട്ടി അമീർ അമീർ സഊദ് ബിൻ മിശ്അൽ പുതിയ ലോഗോ അനാഛാദനം ചെയ്തു.
കടലിന്റെ ജീവിതവും ജിദ്ദ നഗരത്തിന്റെ സംസ്കാരവും സമന്വയിക്കുന്നതാണ് പുതിയ ലോഗോ. സ്റ്റാർഫിഷിന്റെ രൂപമാണ് ലോഗോയിൽ. ചെങ്കടലിലേക്കുള്ള ഒരു കവാടമെന്ന നിലയിൽ ജിദ്ദ വഹിക്കുന്ന പങ്കിനെ പ്രതീകവത്കരിക്കുന്നതാണ് രൂപകൽപന.
ലോഗോയിലെ നിറങ്ങൾ നഗരത്തിന്റെ ഊർജസ്വലതയും ഊഷ്മളതയും പ്രതിഫലിപ്പിക്കുന്നു. ‘ജിദ്ദ വ്യത്യസ്തമാണ്’ എന്ന ആശയത്തെ ഊന്നിപ്പറയുന്നു. ആളുകളെയും സംസ്കാരത്തെയും കടലിനെയും സമന്വയിപ്പിച്ച് ഒരു അതുല്യ അനുഭവം സൃഷ്ടിക്കുന്നു. വൈവിധ്യമാർന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും ഒരു പരമ്പര നൽകാൻ ജിദ്ദ സീസൺ പ്രവർത്തിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
വർഷം മുഴുവനും നീളുന്ന സമ്പന്നമായ അനുഭവം പ്രദാനം ചെയ്യുന്ന, മേഖലയിലെ മുൻനിര വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ജിദ്ദ നഗരത്തിന്റെ സ്ഥാനം ഇത് ഉയർത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.