Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം ഇ​ന്ത്യ​ന്‍...

ദ​മ്മാം ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ള്‍ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
ദ​മ്മാം ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ള്‍ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍
cancel
camera_alt

മു​ജീ​ബ് ക​ള​ത്തി​ല്‍ (പ്ര​സി), ഷ​നൂ​ബ് കൊ​ണ്ടോ​ട്ടി (ജ​ന. സെ​ക്ര), അ​ഷ്റ​ഫ് എ​ട​വ​ണ്ണ (ട്ര​ഷ)

ദ​മ്മാം: ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ള്‍ അ​സോ​സി​യേ​ഷ​െൻറ (ഡി​ഫ) അ​ടു​ത്ത ര​ണ്ട് വ​ര്‍ഷ​ത്തേ​ക്കു​ള്ള പു​തി​യ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ൻ​റാ​യി മു​ജീ​ബ് ക​ള​ത്തി​ല്‍ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​ഘ​ട​ന​യു​ടെ വാ​ര്‍ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ക​ക​ണ്‌​​ഠ​മാ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ലോ​ക കേ​ര​ള സ​ഭാം​ഗം ആ​ല്‍ബി​ന്‍ ജോ​സ​ഫ് വാ​ര്‍ഷി​ക സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ ഷ​നൂ​ബ് കൊ​ണ്ടോ​ട്ടി (ജ​ന. സെ​ക്ര), അ​ഷ്റ​ഫ് എ​ട​വ​ണ്ണ (ട്ര​ഷ), വി​ല്‍ഫ്ര​ഡ് ആ​ൻ​ഡ്രൂ​സ് (ചെ​യ​ര്‍), മ​ന്‍സൂ​ര്‍ മ​ങ്ക​ട, ലി​യാ​ഖ​ത്ത് ക​ര​ങ്ങാ​ട​ന്‍, മു​ജീ​ബ് പാ​റ​മ്മ​ല്‍, നാ​സ​ര്‍ വെ​ള്ളി​യ​ത്ത് (വൈ. ​പ്ര​സി), സ​ഹീ​ര്‍ മ​ജ്ദാ​ല്‍, റി​യാ​സ് പ​റ​ളി, ജാ​നി​ഷ് ചേ​ന്ദ​മം​ഗ​ലൂ​ര്‍, ഖ​ലീ​ലു​റ​ഹ്​​മാ​ന്‍ (സെ​ക്ര) എ​ന്നി​വ​രാ​ണ്.ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​നാ​യി സ​കീ​ര്‍ വ​ള്ള​ക്ക​ട​വ്, അം​ഗ​ങ്ങ​ളാ​യി ഷാ​ഫി കൊ​ടു​വ​ള്ളി (ഇ.​എം.​എ​ഫ്), മ​ണി പ​ത്തി​രി​പ്പാ​ല, റി​യാ​സ് പ​ട്ടാ​മ്പി, ശ​രീ​ഫ് മാ​ണൂ​ര്‍, ഷു​ക്കൂ​ര്‍ അ​ല്ലി​ക്ക​ല്‍, സാ​ബി​ത്ത് തെ​ക്കേ​പ്പു​റം, അ​സ്സു കോ​ഴി​ക്കോ​ട് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​നാ​യി ജൗ​ഹ​ര്‍ കു​നി​യി​ല്‍, അം​ഗ​ങ്ങ​ളാ​യി ജാ​ബി​ര്‍ അ​ബ്​​ദു​ല്ല, ആ​ഷി നെ​ല്ലി​ക്കു​ന്ന്, മോ​ഹ​ന​ന്‍ ഖ​തീ​ഫ്, അ​ഫ്താ​ബ് മാ​വൂ​ര്‍, മു​ഹ​മ്മ​ദ് എ​ന്നി​വ​രും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റ​ഷീ​ദ് മാ​ളി​യേ​ക്ക​ലാ​ണ്​ പ്ല​യേ​ഴ്‌​സ് ര​ജി​സ്ട്രേ​ഷ​ന്‍ ആ​ൻ​ഡ്​ ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ.

സ​മീ​ര്‍ സാം ​ക​ലാ​വി​ഭാ​ഗം ജ​ന​റ​ല്‍ ക​ണ്‍വീ​ന​റും റ​ഊ​ഫ് ചാ​വ​ക്കാ​ട്​ ജോ​യ​ൻ​റ്​ ക​ണ്‍വീ​ന​റു​മാ​ണ്. ദ​മ്മാം ഹോ​ളി​ഡേ​​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ര്‍ഷി​ക യോ​ഗ​ത്തി​ല്‍ മു​ജീ​ബ് ക​ള​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​യാ​ഖ​ത്ത് ക​ര​ങ്ങാ​ട​ന്‍ വാ​ര്‍ഷി​ക പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

23 ക്ല​ബു​ക​ളാ​ണ് ഡി​ഫ​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ക്ല​ബു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച ടൂ​ര്‍ണ​മെൻറു​ക​ള്‍ക്ക് നേ​തൃ​ത്വം കൊ​ടു​ക്കാ​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ഡി​ഫ​ക്ക് ക​ഴി​ഞ്ഞു​വെ​ന്ന് റി​പ്പോ​ര്‍ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. റ​ഷീ​ദ് മാ​ളി​യേ​ക്ക​ല്‍ സാ​മ്പ​ത്തി​ക റി​പ്പോ​ര്‍ട്ടും ജാ​ബി​ര്‍ അ​ബ്​​ദു​ല്ല വെ​ല്‍ഫെ​യ​ര്‍ റി​പ്പോ​ര്‍ട്ടും മ​ന്‍സൂ​ര്‍ മ​ങ്ക​ട ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യും അ​വ​ത​രി​പ്പി​ച്ചു. ആ​ല്‍ബി​ന്‍ ജോ​സ​ഫ് തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ലി​യാ​ഖ​ത്ത് സ്വാ​ഗ​ത​വും നാ​സ​ര്‍ വെ​ള്ളി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian football association
News Summary - New office bearers for Dammam Indian Football Association
Next Story