ഐ.സി.എഫ് മക്ക റീജനൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsഅബ്ദുറഷീദ് അസ്ഹരി (പ്രസി.), സൽമാൻ വെങ്ങളം (ജന. സെക്ര.), അബൂബക്കർ കണ്ണൂർ (ഫിനാ. സെക്ര.)
മക്ക: ‘തല ഉയർത്തി നിൽക്കാം’ എന്ന പ്രമേയത്തിൽ രണ്ടു മാസത്തെ അംഗത്വ കാമ്പയിന്റെ ഭാഗമായി നടന്ന റീ കണക്ട് കൗൺസിൽ മക്ക വാദിസലാം ഓഡിറ്റോറിയത്തിൽ നടന്നു. മക്കയിലെ 34 യൂനിറ്റുകളിലും ഏഴു ഡിവിഷനുകളിലും കൗൺസിൽ പൂർത്തിയാക്കിയാണ് റീജനൽ കൗൺസിൽ സമാപിച്ചത്. 60 കൗൺസിലേഴ്സ് പങ്കെടുത്ത റീജനൽ കൗൺസിൽ പ്രൊവിൻസ് സംഘടന സമിതി പ്രസിഡന്റ് അബ്ദുന്നാസർ അൻവരി ഉദ്ഘാടനം ചെയ്തു. മക്ക ഐ.സി.എഫ് പ്രസിഡന്റ് ഷാഫി ബാഖവി മീനടത്തൂർ അധ്യക്ഷത വഹിച്ചു. വിവിധ സമിതികളുടെ വാർഷിക റിപ്പോർട്ടുകൾ പരിപാടിയിൽ അവതരിപ്പിച്ചു.
സൽമാൻ വെങ്ങളം (സംഘടന), ശിഹാബ് കുറുകത്താണി (ദഅവ), ഹമീദ് ഹാജി പുക്കോടൻ (അഡ്മിൻ), മുഹമ്മദ് മുസ്ലിയാർ (വിഭ്യാസം), ജമാൽ കക്കാട് (സാന്ത്വനം), നാസർ തച്ചംപൊയിൽ (പബ്ലിക്കേഷൻ), അബൂബക്കർ കണ്ണൂർ (ഫിനാൻസ്), അബ്ദുറശീദ് അസ്ഹരി (ജനറൽ) എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ സെക്രട്ടറി മുജീബ് എ.ആർ നഗർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു. പ്രൊവിൻസ് നേതാക്കളായ അശ്റഫ് പേങ്ങാട്, റഷീദ് വേങ്ങര എന്നിവർ സംബന്ധിച്ചു.
പുതിയ ഭാരവാഹികളായി അബദുറഷീദ് അസ്ഹരി (പ്രസിഡന്റ്), സൽമാൻ വെങ്ങളം (ജനറൽ സെക്രട്ടറി), അബൂബക്കർ കണ്ണൂർ (ഫിനാൻസ് സെക്രട്ടറി), മുഹമ്മദ് മുസ്ലിയാർ, മുഹമ്മദ് ഹനീഫ് അമാനി കുമ്പനോർ, റഷീദ് വേങ്ങര (ഡെപ്യൂട്ടി പ്രസിഡന്റ്), ശിഹാബ് കുറുകത്താണി (സംഘടന ആൻഡ് ട്രെയ്നിംഗ്), ഫഹദ് മഹ്ളറ (അഡ്മിൻ ആൻഡ് ഐ ടി), ഖയ്യൂം ഖാദിസിയ്യ (പി.ആർ ആൻഡ് മീഡിയ), അബൂബക്കർ മിസ്ബാഹി തെന്നല (തസ്കിയ), സഈദ് സഖാഫി അവേലം (വുമൺ എംപവർമെന്റ്), ബഷീർ സഖാഫി മേപ്പയൂർ (ഹാർമണി ആൻഡ് എമിനൻസ്), ഹംസ കണ്ണൂർ (നോളജ്), ഹുസൈൻ ഹാജി (മോറൽ എജുക്കേഷൻ), അശ്റഫ് വയനാട് (എക്കണോമിക്), ഹമീദ് ഹാജി പുക്കോടൻ (പബ്ലിക്കേഷൻ), ജമാൽ കക്കാട് (വെൽഫയർ ആൻഡ് സർവിസ്), കോഓർഡിനേറ്റർമാർ: നാസർ തച്ചംപൊയിൽ (ലീഗൽ), ഇസ്ഹാഖ് ഖാദിസിയ്യ (സ്വഫാ വളണ്ടിയർ), ഫാസിൽ പന്നൂർ (മെഡിക്കൽ) എന്നിവരെ കൗൺസിൽ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി അബ്ദുറഷീദ് അസ്ഹരി സ്വാഗതവും സൽമാൻ വെങ്ങളം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.