ഐ.എം.സി.സി ജിദ്ദ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ: ഐ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രവർത്തക കൗൺസിൽ ഐ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് എ.എം. അബ്ദുള്ള കുട്ടി ഉദ്ഘാടനം ചെയ്തു. മഹാനായ ഇബ്രാഹിം സുലൈമാൻ സേട്ട് പടുത്തുയർത്തിയ ഐ.എൻ.എൽ എന്ന പ്രസ്ഥാനം ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടതാണെന്നും, എല്ലാം അതിജീവിച്ചു ഇടതുപക്ഷ മതേതര ചേരിയുടെ കൂടെ ജനാധിപത്യശക്തിക്കു കരുത്തു പകർന്നു മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. വലതുപക്ഷ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പാർട്ടിയെ ശിഥിലമാക്കാൻ മുൻകാലങ്ങളിലും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്‍റെ ചില ഉദാഹരണങ്ങളാണ് പാർട്ടിക്കുള്ളിൽ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്നലെ പാർട്ടിയിലേക്ക് കടന്നു വന്നവരും ചുളുവിൽ താക്കോൽ സ്ഥാനങ്ങൾ കരസ്ഥമാക്കിയവരും ഇടതുപക്ഷ വിരുദ്ധ ചേരിയിൽ നിന്നുള്ള ഓഫറുകൾ ഏറ്റുവാങ്ങിയവരും ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം ചായക്കോപ്പയിലെ കാറ്റ് പോലെയുള്ള കുമിളകൾ മാത്രമാണ്. തീയിൽ മുളച്ച പ്രസ്ഥാനം ഒരിക്കലും വെയിലത്ത് വാടാൻ പോവുന്നില്ല. കൂടുതൽ കരുത്തോടെ ഐ.എൻ.എൽ കേരള സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുൽ വഹാബിന്‍റെ നേതൃത്വത്തിലുള്ള ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിക്ക് പിന്നിൽ ഐ.എം.സി.സി മുന്നോട്ടു പോവുമെന്നും അബ്ദുള്ള കുട്ടി പറഞ്ഞു. സി.എച്ച്. ജലീൽ അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി നാഷനൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി മുഫീദ് കൂരിയാടൻ വിഡിയോ കോൺഫറൻസിലൂടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജനറൽ സെക്രട്ടറി എ.പി.എ. ഗഫൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മൻസൂർ വണ്ടൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മൊയ്‌തീൻ ഹാജി, അബു കൊടുവള്ളി, എം.എം. അബ്ദുൽ മജീദ്, ഷാജി അരിമ്പ്രത്തൊടി, ഇബ്രാഹിം വേങ്ങര, ലുഖ്മാൻ തിരൂരങ്ങാടി, മുഹമ്മദ് ഒതുക്കുങ്ങൽ, സദക്കത്തു കടലുണ്ടി, മുഹമ്മദലി ഇരുമ്പുചോല, ഷൗക്കത്തലി തുവ്വൂർ, അമീർ മൂഴിക്കൻ, സലിം കോഡൂർ, അഷ്‌റഫ് വേങ്ങര, ഇസ്ഹാഖ് മരിയാട്, ഒ.സി. ഇസ്മായിൽ, മുഹമ്മദ് കുട്ടി ആലുങ്ങൽ, പി.കെ. മുസ്തഫ, നവാസ്, നൗഷാദ് ബാബ് മക്ക, ഷാഫി, എ.എം. നിയാസ്, ഹാരിസ് കവുങ്ങുംതോട്ടത്തിൽ, മൂസ ഒതുക്കുങ്ങൽ, എ.എം. അജാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മൊയ്‌തീൻ ഹാജി തിരൂരങ്ങാടി, മൻസൂർ വണ്ടൂർ (രക്ഷാധികാരികൾ), ഷാജി അരിമ്പ്രത്തൊടി (പ്രസി.), സി.എച്ച്. അബ്ദുൽ ജലീൽ (ജന. സെക്ര.), എം.എം. അബ്ദുൽ മജീദ് (ട്രഷ.), ലുഖ്മാൻ തിരൂരങ്ങാടി, അമീർ മൂഴിക്കൽ, ഇസ്ഹാഖ് മാരിയാട്, ഷൗക്കത്തലി തുവ്വൂർ (വൈസ് പ്രസി.), അബു കുണ്ടായി, സി.കെ. ഇബ്രാഹിം വേങ്ങര, മുഹമ്മദലി ഇരുമ്പുചോല, മുഹമ്മദ് ഒതുക്കുങ്ങൽ (ജോ. സെക്ര.). കൂടാതെ 27 അംഗ പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.