കെ.എം.സി.സി കോങ്ങാട് മണ്ഡലത്തിന് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിക്ക് കീഴിൽ 'സംഘാടനം ശാക്തീകരണം' എന്ന തെരഞ്ഞെടുപ്പ് കാമ്പയിനിന്റെ ഭാഗമായിനടന്ന കോങ്ങാട് മണ്ഡലം ജനറൽ കൗൺസിൽമീറ്റ് പുതിയ മണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സക്കീർ മണ്ണാർക്കാട് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. ഷഹീൻ തച്ചമ്പാറ അധ്യക്ഷത വഹിച്ചു. ബിലാല്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദ് അലി കാഞ്ഞിരപ്പുഴ റിപ്പോർട്ട് അവതരിപ്പിച്ചു. പാലക്കാട് ജില്ലാ ഭാരവാഹികളായ ഹബീബുള്ള പട്ടാമ്പി, കുഞ്ഞുമുഹമ്മദ് മണ്ണാർക്കാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തച്ചമ്പാറ, കാരാകുറുശ്ശി, കാഞ്ഞിരപ്പുഴ, കരിമ്പ തുടങ്ങിയ പഞ്ചായത്ത് കമ്മിറ്റികളും യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. ഫാരിസ് തച്ചമ്പാറ സ്വാഗതവും ജലീൽ കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികൾ: മുഹമ്മദ് അലി കാഞ്ഞിരപ്പുഴ (പ്രസി.), ഫാരിസ് തച്ചമ്പാറ (ജന. സെക്ര.), നിസാർ വാഴമ്പുറം (ട്രഷ.), നാസർ പുല്ലിശ്ശേരി (ചെയർമാൻ), ശരീഫ് മഠത്തില്‍കുണ്ട് (ഓർഗ. സെക്രട്ടറി), ശറഫുദ്ധീൻ തച്ചമ്പാറ, മുസ്തഫ വെട്ടം, അൻവർ ഫൈസി കാഞ്ഞിരപ്പുഴ, അബ്ദുൾ റഹീം കോങ്ങാട് (വൈ. പ്രസി.), മിർഷാദ് കാഞ്ഞിരപ്പുഴ, ഷഫീക് വലിയട്ട, ജിഷാദ് ചെറുള്ളി (ജോയിന്റ് സെക്ര.), ഷഹീൻ തച്ചമ്പാറ, ജലീൽ കാഞ്ഞിരപ്പുഴ (ഉപദേശക സമിതി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.