പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsശിഹാബ് മങ്ങാടൻ, നിയാസ് നാരകത്ത്, ജബീർ ചേലക്കുളം
ജുബൈൽ: പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി 2025-2026 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശിഹാബ് മങ്ങാടൻ (പ്രസി.), നിയാസ് നാരകത്ത് (ജന. സെക്ര.), ജബീർ ചേലക്കുളം (ട്രഷ.), ഫാസില റിയാസ്, അൻവർ ഖഫ്ജി, റാഷിദ് (വൈസ് പ്രസി.), ഷബിന ജബീർ, മുഹമ്മദ് ഹാഫിസ് (സെക്ര.), സലീം ആലപ്പുഴ, സൈഫുദ്ദീൻ പൊറ്റശ്ശേരി (ജനസേവനം), മലുക് തിരുവനന്തപുരം (ജനസേവന കോഓഡിനേറ്റർ), കരീം ആലുവ (കലാ-സാംസ്കാരികം), റിയാസ് മണക്കാട്, ഷമീം ഖഫ്ജി (മീഡിയ, സോഷ്യൽ മീഡിയ), മുഹമ്മദലി തളിക്കുളം (പബ്ലിക് റിലേഷൻ), റിജ്വാൻ ചേളന്നൂർ (സ്പോർട്സ്), ഷിബിന മക്കാർ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം, ദമ്മാം റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു പൂതക്കുളം, കമ്മിറ്റി അംഗം റഊഫ് ചാവക്കാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.