ദമ്മാം മീഡിയ ഫോറത്തിന് പുതിയ നേതൃത്വം
text_fieldsദമ്മാം: ദമ്മാമിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറം ഒരു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാം റോയൽ മലബാർ റെസ്റ്റാറൻറിൽ നടന്ന വാർഷിക പൊതുയോഗമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സാജിദ് ആറാട്ടുപുഴ (പ്രസി., ഗൾഫ് മാധ്യമം), സിറാജുദ്ദീൻ വെഞ്ഞാറമൂട് (ജന. സെക്ര., തേജസ്), മുജീബ് കളത്തിൽ (ട്രഷ., ജയ്ഹിന്ദ്), ലുഖ്‌മാൻ വിളത്തൂർ (വൈ. പ്രസി., മനോരമ), വിഷ്ണുദത്ത് എളമ്പുലാശ്ശേരി (ജോ. സെക്ര., കൈരളി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
യോഗത്തിൽ മുൻ പ്രസിഡൻറ് ചെറിയാൻ കിടങ്ങന്നൂർ (മംഗളം) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.ടി. അലവി (ജീവൻ ടിവി) ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് (ചന്ദ്രിക) വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഹബീബ് ഏലംകുളം (മലയാളം ന്യൂസ്), നൗഷാദ് ഇരിക്കൂർ (മീഡിയവൺ), സുബൈർ ഉദിനൂർ (24 ന്യൂസ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഓഡിറ്ററായി മുഹമ്മദ് റഫീഖ് ചെമ്പോത്തറയെ (സിറാജ്) ചുമതലപ്പെടുത്തി.
പുതിയ പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ നയപ്രഖ്യാപനം നടത്തി. അഷ്‌റഫ് ആളത്ത് സ്വാഗതവും സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. കോവിഡ് നിയമാവലികൾ പൂർണമായും പാലിച്ച് ഒക്ടോബർ 24 മുതൽ വാർത്താസമ്മേളനങ്ങൾ പുനരാരംഭിക്കുമെന്നും വാർത്താസമ്മേളനങ്ങൾക്കായി ജനറൽ സെക്രട്ടറി സിറാജുദ്ദീൻ വെഞ്ഞാറമൂട് (0509421019), ട്രഷറർ മുജീബ് കളത്തിൽ (0502951575) എന്നിവരെ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.