കേളി കലാസാംസ്കാരിക വേദി അൽ മനാഹ് യൂനിറ്റ് സമ്മേളനം
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി അസീസിയ ഏരിയയിലെ അൽ മനാഹ് യൂനിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. ആഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെ യൂനിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും. രക്തസാക്ഷി ഔഫ് അബ്ദുറഹ്മാൻ നഗറിൽ നടന്ന യൂനിറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് പി.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. കേളി സാംസ്കാരിക കമ്മിറ്റി അംഗം ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് സെക്രട്ടറി സൂരജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജാഫർ വരവ്-ചെലവു റിപ്പോർട്ടും കേളി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, യൂനിറ്റ് സെക്രട്ടറി സൂരജ് എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു. സുഭാഷ് ജി, ഏരിയ പ്രസിഡന്റ് ഹസൻ പുന്നയൂർ, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ റഫീഖ് ചാലിയം, ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാജി മൊയ്ദീൻ, അജിത് എന്നിവർ സംസാരിച്ചു. മുഹമ്മദലി, സജാദ്, അസ്ഹർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്റ് സൂരജ്, സെക്രട്ടറി പി.കെ. സുഭാഷ്, ട്രഷറർ ജാഫർ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. സാജിദ് സ്വാഗതവും പി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.