സൗദി എൻജിനീയേഴ്സ് കൗൺസിലിന് പുതിയ ഓൺലൈൻ പോർട്ടൽ
text_fieldsജുബൈൽ: ജീവനക്കാരുടെ ഏകീകരണത്തിനും മികച്ച സേവനങ്ങൾക്കുമായി സൗദി എൻജിനീയേഴ്സ് കൗൺസിൽ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.
എൻജിനീയറിങ് കമ്പനിയെ നിയമിക്കാൻ ആഗ്രഹിക്കുന്ന ക്ലയിൻറുകൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജീവനക്കാരെ കണ്ടെത്തുന്നതിന് കഴിയും.
രാജ്യത്തെ പ്രത്യേക പ്രദേശങ്ങളിൽ ആവശ്യമായ സേവനങ്ങൾ നൽകാനും നിർദിഷ്ട ജോലികൾക്ക് അവർ ഈടാക്കുന്ന നിരക്ക് സംബന്ധിച്ചും പോർട്ടലിൽനിന്ന് അറിയാൻ സാധിക്കും.
പുതിയ സേവനം സേവനദാതാക്കൾക്കിടയിൽ മത്സരവും സുതാര്യതയും വർധിപ്പിക്കുമെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുൽ നാസർ അൽ അബ്ദുൽ ലത്തീഫ് പറഞ്ഞു. രാജ്യത്തെ എൻജിനീയറിങ് മേഖലയെ നിയന്ത്രിക്കാനും ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും ഇതുമൂലം കഴിയും.
കഴിഞ്ഞവർഷം സൗദി അറേബ്യയിലെ 117 എൻജിനീയറിങ് മേഖലയിൽ 20 ശതമാനം സൗദിവത്കരണം നടപ്പാക്കിയിരുന്നു. saudieng.sa എന്ന പോർട്ടലിൽ സർവേയിങ് കൺസൽട്ടൻസി, ഡിസൈൻ കരാറുകൾ, മേൽനോട്ടം, ടേൺകീ കരാറുകൾ തുടങ്ങിയ സേവനങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.