വിവിധ പദ്ധതികൾക്ക് സഹായം പ്രഖ്യാപിച്ച് രാജകീയ ഉത്തരവ്: സ്വകാര്യമേഖലക്ക് 72 ശതകോടിയുടെ പ്രത്യേക ഉത്തേജകഫണ്ട്
text_fieldsജിദ്ദ: സൗദി സ്വകാര്യമേഖലയുടെ കരുത്ത് വർധിപ്പിക്കാൻ 72 ശതകോടി റിയാലിെൻറ പ്രത്യേക ഉത്തേജകഫണ്ട്. വ്യാഴം രാവിലെ പുറത്തിറക്കിയ രാജകീയ ഉത്തരവിൽ ഇതുൾപ്പെടെ നിരവധി പദ്ധതികളും അതിനുള്ള സഹായവും സൽമാൻ രാജാവ് പ്രഖ്യാപിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഒൗദ്യോഗികവാർത്താഏജൻസി അറിയിച്ചു. എണ്ണവിലയിടവിനെ തുടർന്നുണ്ടായ മാന്ദ്യം മറികടക്കാനും സാമ്പത്തിക പരിഷ്കരണ നടപടികളുടെ പശ്ചാത്തലത്തിലുമാണ് സ്വകാര്യമേഖലയെ സഹായിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചത്.
മൊത്തം 16 സംരംഭങ്ങൾക്കാണ് ധനസഹായം നൽകുക. പൗരൻമാർക്കുള്ള ഭവനസബ്സിഡിക്ക് 570 കോടിയാണ് മാറ്റിവെച്ചത്. 800 കോടിയുടെ മൂലധനത്തോടെ ആരംഭിക്കാനിരിക്കുന്ന ‘എക്സ്പോർട് പ്രമോഷൻ ഫണ്ടി’ന് ആദ്യഗഡുവും അനുവദിച്ചിട്ടുണ്ട്. 133 കോടി ഡോളറാണ് അനുവദിച്ചത്. ‘എക്സ്പോർട് പ്രമോഷൻ ഫണ്ടി’നെ കുറിച്ച് കഴിഞ്ഞ ദിവസം ഉൗർജമന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് സൂചന നൽകിയിരുന്നു. പൗരൻമാർക്കുള്ള ഹൗസിങ് ലോൺ പദ്ധതിക്ക് 213 കോടിയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പരോക്ഷ സഹായനിധിയിലേക്ക് 160 കോടിയും വകയിരുത്തി.
രാജകീയ ഉത്തരവിലുള്ള പ്രധാന പദ്ധതികളും സഹായവും:
(തുക റിയാലിൽ)
- റെസിഡൻഷ്യൽ ഹൗസിങ് ലോൺ : 213 കോടി
- ധനകാര്യ പദ്ധതികൾ: 100 കോടി
- ബുദ്ധിമുട്ടിലായ കമ്പനികൾക്കുള്ള സഹായം : 150 കോടി
- ചെറുകിട കമ്പനികളിൽ നിക്ഷേപം സൃഷ്ടിക്കുന്നതിന് : 280 കോടി
- ഉപയോഗക്ഷമതയേറിയ ശീതീകരണ സംവിധാന മേഖലക്ക് : 400 ദശലക്ഷം
- എക്സ്പോർട് ഫൈനാൻസിങ് : 500 കോടി
- ചെറുകിട, ഇടത്തരം കമ്പനികൾക്കുള്ള സഹായം : 800 ദശലക്ഷം
- ചെറുകിട, ഇടത്തരം കമ്പനികൾക്കുള്ള പരോക്ഷ സഹായനിധി: 160 കോടി
- ചെറുകിട, ഇടത്തരം കമ്പനികളുടെ കസ്റ്റംസ് ഫീസ് ഇളവ്: 700 കോടി
- വൻകിട നിക്ഷേപപദ്ധതികൾക്കുള്ള സഹായം: 500 കോടി (പൂർണ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല)
- രാജ്യത്തെ ബ്രോഡ്ബാൻഡ്, ഫൈബർ ഒപ്ടിക് സംവിധാനത്തിന് : 256 കോടി
- അത്യാധുനിക നിർമാണ സാേങ്കതിക വിദ്യക്ക് : 1387 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.